തിരുവനന്തപുരം: പി.എസ്.സി. നടത്തിയ വകുപ്പുതലപരീക്ഷയില്‍ ഐ.എ.എസുകാര്‍ക്കു കൂട്ടത്തോല്‍വി. ഐ.പി.എസുകാരില്‍ ജയിച്ചതു രണ്ടുപേര്‍! കൂട്ടത്തോല്‍വിയേത്തുടര്‍ന്ന്, വകുപ്പുതലപരീക്ഷ നടത്താനുള്ള ചുമതലയില്‍നിന്നു പി.എസ്.സിയെ മാറ്റാന്‍ തീരുമാനമായി.
അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു ശമ്പളത്തില്‍ ഇന്‍ക്രിമെന്റ് ലഭിക്കണമെങ്കില്‍ അതതു സംസ്ഥാനങ്ങളിലെ നിയമങ്ങളെക്കുറിച്ചു ധാരണ വേണമെന്നും പ്രാദേശികഭാഷയില്‍ പ്രാവീണ്യം നേടണമെന്നുമാണു കേന്ദ്രനിര്‍ദേശം. അതിനായാണു വകുപ്പുതലപരീക്ഷ.
പി.എസ്.സിയിലെ ചില ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം തോല്‍പ്പിച്ചെന്ന് അഖിലേന്ത്യാ സര്‍വീസുകാര്‍ ആരോപിച്ചതിനേത്തുടര്‍ന്നാണ് പി.എസ്.സി. യെ മാറ്റിയത്. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഡയറക്ടറായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റി(ഐ.എം.ജി)നാകും പകരം പരീക്ഷാച്ചുമതല.
സിവില്‍ സര്‍വീസുകാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കുന്ന സ്ഥാപനമാണിത്. പരീക്ഷ എഴുതിയ ഐ.പി.എസുകാരില്‍ എ.എസ്.പിമാരായ ഡി. ശില്‍പയും ആര്‍. ഇളങ്കോയും മാത്രമാണു ജയിച്ചത്. ഐ.എ.എസുകാരില്‍ ആരും ജയിച്ചില്ല.
ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തെ തോല്‍വി ബാധിക്കില്ലെങ്കിലും ഇന്‍ക്രിമെന്റ് നിഷേധിക്കപ്പെടും. വകുപ്പുതലപരീക്ഷ വിജയിക്കാത്തതിനാല്‍ ഐ.എഫ്.എസില്‍ രണ്ടു ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്ക് ഇന്‍ക്രിമെന്റ് ഇല്ലാതെ വിരമിക്കേണ്ടിവന്നിരുന്നു. മലയാളം പഠിക്കാത്തതായിരുന്നു ഇവരുടെ പ്രശ്‌നം.
from mangalam.com https://ift.tt/2SW5O0u
via IFTTT
No comments:
Post a Comment