ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തികവർഷം ബി.ജെ.പി.യടക്കമുള്ള രാഷ്ട്രീയപ്പാർട്ടികൾക്ക് ലഭിച്ച സംഭാവനയിൽ പകുതിയിലേറെയും തിരഞ്ഞെടുപ്പു ബോണ്ടുവഴിയെന്ന് വെളിപ്പെടുത്തൽ. 2018-19 വർഷം 3696.62 കോടി രൂപയാണ് ബി.ജെ.പി.യും കോൺഗ്രസും ഉൾപ്പെടെ ഏഴു പാർട്ടികൾക്ക് ലഭിച്ച മൊത്തം സംഭാവന. ഇതിൽ 2421 കോടി രൂപ തിരഞ്ഞൈടുപ്പു ബോണ്ടുവഴിയാണ്; അതായത്, 65.51 ശതമാനം. വിവരാവകാശപ്രവർത്തകൻ വെങ്കിടേഷ് നായക് ശേഖരിച്ച റിപ്പോർട്ടുകളിലാണ് ഈ വിലയിരുത്തൽ. ബി.ജെ.പി.യ്ക്ക് 1450.89 കോടി രൂപ ബോണ്ടുവഴി സംഭാവനയായി ലഭിച്ചു. കോൺഗ്രസിന് ആകെ കിട്ടിയ 551.55 കോടി രൂപയിൽ 383.26 കോടിയും തിരഞ്ഞെടുപ്പു ബോണ്ട് വഴിയാണ്. തെലങ്കാനയിലെ ടി.ആർ.എസിനു ലഭിച്ച സംഭാവനയിൽ ഭൂരിഭാഗവും ബോണ്ടുവഴിയിൽ തന്നെ. മൊത്തം കിട്ടിയത് 182.67 കോടി രൂപ. ഇതിൽ 141.50 കോടി രൂപ (82.20 ശതമാനം) തിരഞ്ഞെടുപ്പു ബോണ്ടിലൂടെ. വൈ.എസ്.ആർ. കോൺഗ്രസിനാവട്ടെ 181.07 കോടി രൂപ ലഭിച്ചതിൽ 99.89 കോടിയും ബോണ്ടുവഴിയാണ്. ജെ.ഡി.എസിന് ലഭിച്ച 42.88 കോടി രൂപയിൽ 35.25 കോടിയും ബോണ്ടിലൂടെയാണ്. പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ്, ഒഡിഷയിലെ ബി.ജെ.ഡി. എന്നിവയാണ് തിരഞ്ഞെടുപ്പു ബോണ്ടുവഴി സംഭാവന സ്വീകരിച്ച മറ്റു പാർട്ടികൾ. അതേസമയം, സി.പി.എം., സി.പി.ഐ., എൻ.സി.പി., എസ്.പി., ബി.എസ്.പി., ഡി.എം.കെ., ടി.ഡി.പി., ആർ.ജെ.ഡി., ജെ.ഡി.യു., എ.എ.പി., എ.ഐ.എ.ഡി.എം.കെ. എന്നീ പാർട്ടികളൊന്നും തിരഞ്ഞെടുപ്പു ബോണ്ടുവഴി സംഭാവന വാങ്ങിയിട്ടില്ല. 2018-ൽ മോദി സർക്കാർ നടപ്പാക്കിയതാണ് തിരഞ്ഞെടുപ്പു ബോണ്ടുവഴിയുള്ള സംഭാവന പിരിക്കൽ. ഇതു സുതാര്യമല്ലെന്നും കോർപ്പറേറ്റുകൾക്ക് വൻതോതിൽ രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവനനൽകി അവരെ സ്വാധീനിക്കാൻ വഴിയൊരുക്കുമെന്നും ഇടതുപക്ഷ പാർട്ടികൾ വിമർശിച്ചിരുന്നു. ഭരണപക്ഷത്തിന് ഇതു വലിയ സഹായമാവുമെന്ന വിമർശനങ്ങൾ നിലനിൽക്കേയാണ് ബി.ജെ.പി.യ്ക്ക് കൂടുതൽ സംഭാവന ലഭിച്ചെന്ന വെളിപ്പെടുത്തൽ. Content Highlights:At Rs 1,450 cr, BJP got 61% funding via Electoral Bonds before Lok Sabha polls
from mathrubhumi.latestnews.rssfeed https://ift.tt/36SRfPv
via
IFTTT
No comments:
Post a Comment