ഇരിങ്ങാലക്കുട: വിടപറഞ്ഞ ജീവനക്കാരന്റെ കുടുംബത്തിന് ആശ്വാസവും സഹായവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. കെനിയയിൽ മരിച്ച താണിശ്ശേരി തയ്യിൽ വീട്ടിൽ നകുലന്റെ (62) കുടുംബത്തെ ആശ്വസിപ്പിക്കാനാണ് യൂസഫലി നകുലന്റെ വീട്ടിലെത്തിയത്. 26 വർഷമായി ലുലു ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു നകുലൻ. കഴിഞ്ഞദിവസം വൈകീട്ട് ശാന്തിനികേതൻ സ്കൂളിൽ ഹെലികോപ്റ്ററിലെത്തിയ യൂസഫലി തുടർന്ന് കാർ മാർഗമാണ് നകുലന്റെ വീട്ടിലെത്തിയത്. യൂസഫലി നകുലന്റെ ഭാര്യ രാധയെയും മകൾ നീതുവിനെയും ആശ്വസിപ്പിച്ചു. ലുലു ഗ്രൂപ്പിന്റെ ജീവനക്കാർക്കുള്ള ആനുകൂല്യമായ 19 ലക്ഷം രൂപയ്ക്ക് പുറമേ, അഞ്ച് ലക്ഷം രൂപയുടെ സഹായവും നൽകിയാണ് എം.എ. യൂസഫലി മടങ്ങിയത്. Content Highlights:M A Yusufali helped the family of the deceased employee
from mathrubhumi.latestnews.rssfeed https://ift.tt/2NoGs8d
via
IFTTT
No comments:
Post a Comment