വിദഗ്ധരെത്തി, മരട് ഫ്‌ളാറ്റുകളില്‍ സ്ഫോടകവസ്തു നിറയ്ക്കല്‍ തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 3, 2020

വിദഗ്ധരെത്തി, മരട് ഫ്‌ളാറ്റുകളില്‍ സ്ഫോടകവസ്തു നിറയ്ക്കല്‍ തുടങ്ങി

കൊച്ചി: മരടിൽ ഫ്ലാറ്റുകൾ പൊളിക്കാനുള്ളസ്ഫോടക വിദഗ്ധരെത്തി. സ്ഫോടനത്തിലൂടെ തകർക്കുന്ന ഫ്ളാറ്റുകളിൽ ആദ്യത്തെതായ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യിൽ ശനിയാഴ്ച രാവിലെ ആറു മുതൽ സ്ഫോടകവസ്തുക്കൾ നിറച്ചു തുടങ്ങി. ദക്ഷിണാഫ്രിക്കൻ കമ്പനിയായ ജെറ്റ് ഡെമോളിഷനുമായി പങ്കാളിത്തമുള്ള മുംബൈ ആസ്ഥാനമായ എഡിഫിസ് എൻജിനീയറിങ്ങാണ് ഇവിടെ സ്ഫോടനം നടത്തുന്നത്. സ്ഫോടനത്തിനുള്ള അനുമതി വെള്ളിയാഴ്ച വൈകീട്ട് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) െഡപ്യൂട്ടി ചീഫ് കൺട്രോളർ ഡോ. ആർ. വേണുഗോപാൽ അറിയിച്ചതിനെത്തുടർന്നാണിത്. ഇന്ന് പുലർച്ചെ അഞ്ചരയോടുകൂടിയാണ് സ്ഫോടക വിദഗ്ധർ മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യിൽ എത്തിയത്. ഏഴരയോടുകൂടി സ്ഫോടക വസ്തുക്കളും എത്തി. അങ്കമാലിയിൽ നിന്ന് പോലീസിന്റെ അകമ്പടിയോടെഅതീവസുരക്ഷയിലാണ് സ്ഫോടക വസ്തുക്കൾ എത്തിയത്. രണ്ട് ദിവസത്തിനുള്ളിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കൽ ജോലി പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. 200 കിലോയ്ക്കു മുകളിൽ സ്ഫോടക വസ്തുക്കൾഹോളിഫെയ്ത്ത് കെട്ടിടംതകർക്കാൻ വേണ്ടിവരുമെന്നാണ് അനുമാനം. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൽഷൻ സ്ഫോടകവസ്തുക്കളാണ് സ്ഫോടനത്തിന് ഉപയോഗിക്കുന്നത്. ഒഴിപ്പിക്കൽ മുതലായ കാര്യങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ ശനിയാഴ്ച വൈകീട്ട് ഏഴിന് യോഗം വിളിച്ചിട്ടുണ്ട്. ശ്രദ്ധിക്കുക ദ്വാരങ്ങളിൽ സ്ഫോടകവസ്തു നിറച്ചു തുടങ്ങുന്നതോടെ ഫ്ലാറ്റ് പരിസരത്ത് നിയന്ത്രണങ്ങൾ കർശനമാക്കും. സമീപത്ത് താമസിക്കുന്നവർ ഭയക്കേണ്ടതില്ല. ഫ്ലാറ്റിന്റെ കോമ്പൗണ്ടിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. ജോലിക്കാരും ഇതിനുള്ളിൽ മൊബൈൽ ഉപയോഗിക്കാൻ പാടില്ല. 200 മീറ്റർ പരിധിയിലുള്ളവരെ ഒഴിപ്പിക്കുമ്പോൾ ആൽഫ, ഹോളിഫെയ്ത്ത് ഫ്ലാറ്റുകളുടെ സമീപത്തുള്ള ഹോട്ടലിന്റെ പിൻഭാഗവും ഒഴിപ്പിക്കേണ്ടി വരുമെന്ന് ഫോർട്ട്കൊച്ചി സബ് കളക്ടർ സ്നേഹിൽകുമാർ സിങ് അറിയിച്ചു. ഇതിന്റെ അനക്സ് കെട്ടിടം ഒഴിപ്പിക്കും. കണക്കെടുപ്പ് തുടങ്ങി ഫ്ലാറ്റുകളുടെ 200 മീറ്റർ പരിസരത്തുള്ള വീടുകളിൽ എത്രപേർ വീതമുണ്ടെന്ന് പോലീസ് കണക്കെടുപ്പ് തുടങ്ങി. മൃഗങ്ങളുടെ എണ്ണവുമെടുക്കുന്നുണ്ട്. കൗൺസിലർമാരെ ബന്ധപ്പെട്ടും നേരിട്ടും പോലീസ് കണക്ക് ശേഖരിക്കും. ഡ്രോൺ അനുവദിക്കില്ല പൊളിക്കുന്ന ഫ്ലാറ്റുകളുടെ 200 മീറ്റർ പരിധിയിൽ ഡ്രോണുകൾ അനുവദിക്കില്ല. ഉപയോഗിച്ചാൽ നടപടിയുണ്ടാകും. സ്ഫോടനം കാണാൻ ആളുകളെ നിശ്ചിത ദൂരപരിധിയിലെ നിർത്തൂ. ഇത് എവിടെയൊക്കെയാണെന്ന് പിന്നീടറിയിക്കും. സ്ഫോടന സമയങ്ങൾ 11-ന് രാവിലെ 11-ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. 11.30-ആൽഫ സെറീൻ 12-ന് രാവിലെ 11-ജെയിൻ കോറൽകോവ് 2.00-ഗോൾഡൻ കായലോരം content highlights:Maradu flats explosives filling started


from mathrubhumi.latestnews.rssfeed https://ift.tt/2topkIp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages