ബാഗ്ദാദ്: ഇറാൻ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഖാസിം സുലൈമാനി അടക്കമുള്ളവർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെ ബാഗ്ദാദിൽവീണ്ടും യുഎസ് ആക്രമണം. ശനിയാഴ്ച പുലർച്ചെയാണ് വ്യോമാക്രമണമുണ്ടായത്. സംഭവത്തിൽ ആറു പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വടക്കൻ ബാഗ്ദാദിലെ ടാജി റോഡിലാണ് ആക്രമണമുണ്ടായത്. ഇറാൻ പിന്തുണയുള്ള ഇറാഖ് പാരാമിലിറ്ററി വിഭാഗത്തിന്റെ വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച കൊല്ലപ്പെട്ട ഖാസിം സുലൈമാനി അടക്കമുള്ളവരുടെ സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. ഖാസിം സുലൈമാനിയും മിലിഷിയകളുടെ ഡെപ്യൂട്ടി കമാൻഡർഅബു മഹ്ദി അൽ മുഹന്ദിസും അടക്കം ഏഴു പേർ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെഎല്ലാ അനന്തരഫലങ്ങളുടെയും ഉത്തരവാദിത്തം യുഎസിനായിരിക്കുമെന്നും ഇത് അന്താരാഷ്ട്ര ഭീകരവാദമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് പ്രതികരിച്ചിരുന്നു. ഇറാനിയൻ അക്രമ പദ്ധതികൾ തടയിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബാഗ്ദാദിലെ വ്യോമാക്രമണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനായിരുന്നു നടപടിയെന്നും പകരം യുദ്ധം ആരംഭിക്കുന്നതിനല്ലെന്നും ട്രംപ് പറഞ്ഞു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റ് മേഖലയിലേയ്ക്ക് കൂടുതൽ സൈന്യത്തെ നിയോഗിച്ചതായും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. Content Highlights:New US Air Strike in Baghdad Kills At Least Six
from mathrubhumi.latestnews.rssfeed https://ift.tt/2ZTnWd8
via
IFTTT
No comments:
Post a Comment