മരടിലെ ഫ്‌ളാറ്റുകളില്‍ സ്‌ഫോടകവസ്തു നിറയ്ക്കല്‍ തുടങ്ങി; ആശങ്കയില്‍ സമീപവാസികള്‍ വീടൊഴിയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 3, 2020

മരടിലെ ഫ്‌ളാറ്റുകളില്‍ സ്‌ഫോടകവസ്തു നിറയ്ക്കല്‍ തുടങ്ങി; ആശങ്കയില്‍ സമീപവാസികള്‍ വീടൊഴിയുന്നു

കൊച്ചി: തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകളുടെ പൊളിക്കലിന് വിദഗ്ധരെത്തി. ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചുതുടങ്ങി. ആദ്യ തകര്‍ക്കുന്ന ഹോളിഫെയ്ത്ത് എച്ച്.ടു.ഒയിലാണ് ശനിയാഴ്ച രാവിലെ ആറു മുതല്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് വിദഗ്ധര്‍ എച്ച്.ടു.ഒയിലെത്തിയത്.

ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡെമോളിഷനുമായി ചേര്‍ന്ന് മുംബൈ ആസ്ഥാനമായ എഡിഫിസ് എന്‍ജിനീയറിംഗ് ആണ് സ്‌ഫോടനം നടത്തുന്നത്. സ്‌ഫോടനത്തിനുള്ള അനുമതി പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്ടി ഓര്‍നൈസേഷന്‍ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഡോ.ആര്‍ വേണുഗേപാല്‍ ഇന്നലെ നല്‍കിയിരുന്നു.

അങ്കമാലി മഞ്ഞപ്രയിലെ ഗോഡൗണില്‍ നിന്ന് പോലീസിന്റെ അകമ്പടിയോടെ രാവിലെ സ്‌ഫോടക വസ്തുക്കള്‍ സ്ഥലത്തെത്തിച്ചു. അമോണിയം നൈട്രേറ്റ് അടക്കം 215 കിലോയോളം സ്‌ഫോടക വസ്തുക്കളാണ് ഈ ഫ്‌ളാറ്റ് പൊളിക്കാന്‍ ആവശ്യം. രണ്ടു ദിവസത്തിനുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചുകഴിയും.

ജനുവരി 11ന് തന്നെ സ്‌ഫോടനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സ്‌ഫോടനത്തോട് അനുബന്ധിച്ച് സമീപമേഖലയില്‍ സുരക്ഷയും ഉറപ്പാക്കിവരികയാണ്. കുടിവെള്ള, വാതക പൈപ്പ് ലൈനുകളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. വാതക ലൈനില്‍ നിന്ന് വാതകം നീക്കി വെള്ളം നിറച്ചശേഷം മണല്‍ചാക്കുകള്‍ കൊണ്ട് സംരക്ഷണം തീര്‍ക്കുന്നുണ്ട്. സമീപവാസികളോട് സ്‌ഫോടന സമയത്ത് മാറിനില്‍ക്കാനും നിര്‍ദേശിച്ചു. സമീപത്തുള്ള റോഡിലെ ഗതാഗതവുംസ ്‌ഫോടന സമയത്ത് നിര്‍ത്തിവയ്ക്കും.

അതേസമയം, സ്‌ഫോടനത്തില്‍ ആശങ്ക പ്രകടിപ്പച്ച് ഫ്‌ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ വീടുകള്‍ ഒഴിയുകയാണ്. വീട്ടുസാധനങ്ങള്‍ അടക്കം എടുത്തുകൊണ്ട് വാടക വീടുകളിലേക്കാണ് ഇവര്‍ മാറുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയല്ല, ഫ്‌ളാറ്റുകള്‍ക്ക് നിശ്ചയിച്ചപോലെ നഷ്ടപരിഹാരമാണ് മവണ്ടതെന്നാണ് ഇവരുടെ ആവശ്യം. ഫ്‌ളാറ്റുകള്‍ പൊളിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ പല വീടുകളിലും വിള്ളലുകള്‍ സംഭവിച്ചുവെന്നും ഇവര്‍ പറയുന്നു.



from mangalam.com https://ift.tt/2uhEQX4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages