പശ്ചിമേഷ്യയില്‍ ആശങ്ക; ഇറാനിയന്‍ വ്യോമപാത ഒഴിവാക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 3, 2020

പശ്ചിമേഷ്യയില്‍ ആശങ്ക; ഇറാനിയന്‍ വ്യോമപാത ഒഴിവാക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിയൻ വ്യോമപാത ഒഴിവാക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നിർദേശം. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾക്കാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. പുതിയ സാഹചര്യത്തിൽ ഇറാനിയൻ വ്യോമപാതയിലൂടെ സർവീസ് നടത്തുന്ന വിമാനങ്ങൾ മുൻകരുതൽ പാലിക്കുന്നതായാണ് റിപ്പോർട്ട്. അതേസമയം, നിലവിൽ വ്യോമപാതയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നുംഎന്നാൽ മുൻകരുതൽ പാലിക്കുന്നുണ്ടെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത എയർഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. യു.എസ്, യൂറോപ്പ് തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യയിൽനിന്ന് പോകുന്ന മിക്ക വിമാനങ്ങളും ഇറാനിയൻ വ്യോമപാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതിൽതന്നെ എയർഇന്ത്യയാണ് ഈ വ്യോമപാതയിലൂടെ ഏറ്റവും കൂടുതൽ സർവീസ് നടത്തുന്ന ഇന്ത്യൻ വിമാനക്കമ്പനി. ഇറാൻ സൈനിക ജനറൽ ഖാസെം സുലൈമാനിയെ യു.എസ്. വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായത്. വെള്ളിയാഴ്ച ബാഗ്ദാദ് വിമാനത്താവളത്തിൽ വെച്ചായിരുന്നു ഖാസെം സുലൈമാനി ഉൾപ്പെടെയുള്ളവരെ യു.എസ്. സേന വധിച്ചത്. Content Highlights:tension between us and iran; india asks to indian airlines to avoid iranian airspace


from mathrubhumi.latestnews.rssfeed https://ift.tt/2sJf4KI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages