ചാനലില്‍ ആളാകേണ്ട!; സ്വകാര്യ ചാനലുകളുടെ പുരസ്‌കാരം വാങ്ങരുത്; ഐ.എ.എസ്, ഐ.പി.എസുകാരോടു സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 11, 2020

ചാനലില്‍ ആളാകേണ്ട!; സ്വകാര്യ ചാനലുകളുടെ പുരസ്‌കാരം വാങ്ങരുത്; ഐ.എ.എസ്, ഐ.പി.എസുകാരോടു സര്‍ക്കാര്‍

തിരുവനന്തപുരം : 'ചാനല്‍ കമ്പ'ക്കാരായ ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്കു കൂച്ചുവിലങ്ങിട്ട് സര്‍ക്കാര്‍. ചില ഉന്നതോദ്യോഗസ്ഥര്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് പാട്ടുപാടുന്നതും അഭിപ്രായം തുറന്നടിക്കുന്നതും സ്വകാര്യജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്നാണു കര്‍ശന പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താനുള്ള തീരുമാനം.

ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും ഒഴികെയുള്ള ഉദ്യോഗസ്ഥര്‍ സ്വകാര്യ ചാനലുകളില്‍ പ്രത്യക്ഷപ്പെടാനോ പാരിതോഷികം സ്വീകരിക്കാനോ പാടില്ലെന്നു പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ചര്‍ച്ചകളില്‍ പങ്കെടുത്താല്‍ നടപടിയുണ്ടാകും. ദൂരദര്‍ശന്‍, ആകാശവാണി പരിപാടികളില്‍ പങ്കെടുക്കാന്‍ വിലക്കില്ല.

ചാനലുകള്‍ ഏര്‍പ്പെടുത്തുന്ന പുരസ്‌കാരങ്ങളും പാരിതോഷികങ്ങളും കൈപ്പറ്റുന്നത് അഖിലേന്ത്യാ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വീസ് ചട്ടങ്ങള്‍ക്കുള്ളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്കു പ്രതികരിക്കാനും അഭിപ്രായം പറയാനും അവകാശമുണ്ട്. അതിനു വിരുദ്ധമായ പരസ്യപ്രതികരണങ്ങള്‍ പാടില്ല.

എസ്. നാരായണ്‍



from mangalam.com https://ift.tt/2FEpaiY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages