ഡോ. ആർ. വേണുഗോപാൽ. ഗവ. ഓഫ് ഇന്ത്യ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ്. മരട് പൊളിക്കലിന് ചുക്കാൻ പിടിച്ചത് ഇദ്ദേഹമാണ്. ദൗത്യം അദ്ദേഹത്തിന്റെ വാക്കുകളിൽ : അഭിമാനത്തോടെയാണ് ഞാൻ ഈ വരികൾ എഴുതുന്നത്. മരടിലെ രണ്ടുനിയന്ത്രിത സ്ഫോടനങ്ങൾ വളരെ പെർഫക്ടായാണ് അവസാനിച്ചത്. ഞായറാഴ്ച നടക്കുന്ന രണ്ടു സ്ഫോടനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതാണിത്. സ്ഫോടനം നടക്കുന്ന രണ്ടുഫ്ളാറ്റുകളും ശനിയാഴ്ച രാവിലെ എട്ടരയ്ക്ക് സന്ദർശിച്ചു. ഹോളിഫെയ്ത്തിന് സമീപത്തുള്ള ഒരുവീട് പൂർണമായി മൂടിയിരുന്നില്ല. ഇതുചെയ്യാനുള്ള നടപടി സ്വീകരിച്ചു. തുടർന്ന് സ്ഫോടനസർക്യൂട്ടിലെ വയറുകൾ പരിശോധിച്ചു. എക്സ്പ്ലോഡറിലേക്ക് കണക്ട് ചെയ്യുന്ന പ്രധാന ട്രങ്ക് ലൈൻ വലിച്ച് ഫ്ളാറ്റിന് പുറത്തേക്കിട്ട് കണക്ഷൻ നൽകാൻ നേതൃത്വംനൽകി. തുടർന്ന് ആൽഫ പൊട്ടിക്കുന്ന ബി.പി.സി.എൽ. കെട്ടിടത്തിന്റെ പരിസരത്തുള്ള ബ്ലാസ്റ്റിങ്പോയന്റിലേക്ക് പോയി. അവിടെ ഒരുക്കങ്ങൾ പൂർണമായിരുന്നു. നഗരസഭാ ഓഫീസിന്റെ നാലാംനിലയിലുള്ള കൺട്രോൾ റൂമിലേക്ക് പോയി ക്യാമറ ആംഗിളുകൾ കൃത്യമാണെന്ന് ഉറപ്പാക്കി. അവിടെ കളക്ടർ എസ്. സുഹാസ്, സിറ്റി പോലീസ് കമ്മിഷണർ വിജയ് സാഖറെ, പൊളിക്കൽ ചുമതലയുള്ള സബ്കളക്ടർ സ്നേഹിൽകുമാർ സിങ, ഡോ. അനിൽ ജോസഫ് തുടങ്ങിയവരുണ്ടായിരുന്നു. സ്ഫോടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഉറപ്പുവരുത്തി. ഇത്ര വലിയ പൊളിക്കൽ ആദ്യമായിട്ടാണെങ്കിലും ഒട്ടുംആശങ്കയില്ലായിരുന്നു. സന്ദേശം കൃത്യമായി ലഭിച്ച എക്സ്പ്ലോഡർ 11.17-ന് സ്ഫോടനം നിർവഹിച്ചു. ഇംഗ്ലീഷ് അക്ഷരം വി ആകൃതിയിലുള്ളതാണ് ഹോളിഫെയ്ത്ത്. ഇതിന്റെ ഒരുഭാഗം 37 ഡിഗ്രിയും മറുഭാഗം 46 ഡിഗ്രിയും ചരിച്ചുവീഴ്ത്താനാണ് തീരുമാനിച്ചിരുന്നത്. അത് കൃത്യമായി സംഭവിച്ചു. എന്നാൽ അടുത്തുള്ള ഒരുവീട്ടിലെ രണ്ടുടൈലുകൾ പൊട്ടിയതു ചെറിയനാശങ്ങളുണ്ടായതും നിർഭാഗ്യകരമാണ്. അത് ഒട്ടുംപ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഫ്ളാറ്റിന് തൊട്ടുമുമ്പിലുള്ള ഐ.ഒ.സി.യുടെ പെട്രോളിയംലൈൻ വളരെ സുരക്ഷിതമായിരുന്നു. ആൽഫ തകർത്തു സത്യത്തിൽ ആൽഫയുടെ ആദ്യസ്ഫോടനമാണ് ഏറ്റവും പെർഫെക്ടായി തോന്നിയത്. 15 മീറ്ററോളം കായലിൽ പതിക്കുമെന്നായിരുന്നു പേടിച്ചിരുന്നത്. എന്നാൽ ഒമ്പതുമീറ്ററോളമേ വീണുള്ളൂ. പരമാവധി പൊടിച്ച് അവശിഷ്ടങ്ങൾ വീഴിക്കാൻ നടത്തിയ നീക്കമാണ് ഇതിനുകാരണമായത്. 600 കിലോ സ്ഫോടകവസ്തുവിന്റെ ലൈസൻസാണ് അവർ ഞങ്ങളോട് ചോദിച്ചിരുന്നത്. 500 കിലോയ്ക്കാണ് അനുമതി നൽകിയത്. അവർ 343 കിലോയെ ഉപയോഗിച്ചുള്ളൂ. ഇതിനുപകരം ഡിറ്റണേറ്റിങ് ഫ്യൂസ്(ഡി.എഫ്.) 1500-ൽനിന്ന് മൂവായിരമാക്കി. വൈദ്യുതേതര ഡിറ്റണേറ്റർ(നോണൽ) 4104 എണ്ണം പ്രതീക്ഷിച്ചെങ്കിലും 3030 മാത്രമേ ആവശ്യമായുള്ളൂ. ശബ്ദംകൂടുമെന്നതാണ് ഇതിന്റെ പരിണതഫലം. പക്ഷേ ആഘാതം കുറയ്ക്കാൻ സാധിച്ചു. വീടുകൾ സുരക്ഷിതമായി. എനിക്ക് ബ്ലാസ്റ്റിങ് മാൻ എന്ന പേരുവേണ്ട, സേഫ്റ്റി മാൻ എന്ന പേരുമതി. Content Highlight: Dr.R Venugopal the man behind Maradu flat demolition
from mathrubhumi.latestnews.rssfeed https://ift.tt/2QLdktS
via
IFTTT
No comments:
Post a Comment