ലഖ്നൗ: ഭേദഗതിചെയ്ത പൗരത്വനിയമമനുസരിച്ച് ഇന്ത്യയിൽ പൗരത്വം ലഭിക്കാൻ അർഹതയുള്ള കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കാൻ ഉത്തർപ്രദേശ് നടപടിതുടങ്ങി. ഇതിലൂടെ സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്നവരെയും കണ്ടെത്തും. പൗരത്വനിയമം നടപ്പാക്കാൻ മുന്നിട്ടിറങ്ങുന്ന ആദ്യസംസ്ഥാനമാണ് ഉത്തർപ്രദേശ്. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് കുടിയേറി പൗരത്വമില്ലാതെ കഴിയുന്നവരെ കണ്ടെത്താൻ 75 ജില്ലാ മജിസ്ട്രേറ്റുമാരോടും നിർദേശിച്ചതായി അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) അവനീഷ് അവസ്തി പറഞ്ഞു. അഫ്ഗാനിസ്താനിൽനിന്ന് കുടിയേറിയവർ യു.പി.യിൽ കുറവാണ്. എന്നാൽ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് പീഡനംമൂലം എത്തിയവർ കാര്യമായുണ്ടെന്നാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലഖ്നൗ, ഹാപുർ, രാംപുർ, ഷാജഹാൻപുർ, നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് ഇവരുള്ളത്. യഥാർഥ കുടിയേറ്റക്കാർ ഇന്ത്യയിലെ പൗരരാകുന്നു എന്നുറപ്പുവരുത്തുകയാണ് പട്ടികയുണ്ടാക്കുന്നതിന്റെ ഉദ്ദേശ്യം. പുതിയ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് ഇവർക്ക് പൗരത്വം നൽകും -അവസ്തി പറഞ്ഞു. സംസ്ഥാനത്ത് അനധികൃതമായി കഴിയുന്ന മുസ്ലിം കുടിയേറ്റക്കാരുടെ വിവരം സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കും. ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കും. എന്നാൽ, തിരിച്ചയക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. Content Highlights:Citizenship Act UP
from mathrubhumi.latestnews.rssfeed https://ift.tt/35mEStn
via
IFTTT
No comments:
Post a Comment