വാഷിങ്ടൺ: മേജർ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിന് ഇറാൻ യു.എസിനോടു പ്രതികാരം ചെയ്യാനൊരുങ്ങുന്നുവെന്നു സൂചന. ഷിയാ മുസ്ലിങ്ങളുടെ പുണ്യനഗരമായ ഖോമിലെ പള്ളിക്കുമുകളിൽ ശനിയാഴ്ച ചെങ്കൊടി നാട്ടിയതാണ് യുദ്ധപ്രഖ്യാപനമായി വ്യാഖ്യാനിക്കുന്നത്. ഖോമിലെ ജംകാരൻ പള്ളിക്കുമുകളിൽ കൊടിനാട്ടുന്ന ദൃശ്യങ്ങൾ ഔദ്യോഗിക ടെലിവിഷനിലൂടെ തത്സമയം സംപ്രേഷണം ചെയ്തു. ഇറാൻ ആക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന സൂചന ലഭിച്ചതോടെ ഭീഷണിയുമായി യു.എസും രംഗത്തെത്തി. അമേരിക്കൻ പൗരന്മാർക്കോ സമ്പത്തിനോ നേരെ ആക്രമണമുണ്ടായാൽ ഇറാനിലെ 52 കേന്ദ്രങ്ങൾ ആക്രമിക്കുമെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇതിൽ ചിലത് ഇറാന്റെ ഉന്നത, സാംസ്കാരിക കേന്ദ്രങ്ങളാണെന്നും 'പൊടുന്നനെയും കനത്തതുമായിരിക്കും' ആക്രമണമെന്നും ട്രംപ് ട്വിറ്ററിൽ പറഞ്ഞു. സമീപകാല ചരിത്രത്തിൽ ആദ്യമായാണ് ജംകാരൻ പള്ളിക്കുമുകളിൽ ഇറാൻ ചെങ്കൊടി ഉയർത്തുന്നത്. അന്യായമായ രക്തച്ചൊരിച്ചിൽ നടത്തിയവരോട് പ്രതികാരം ചെയ്യുന്നതിന്റെ പ്രതീകമാണ് ഷിയാ സംസ്കാരത്തിൽ ചെങ്കൊടിനാട്ടൽ. ഇതോടെ ബദ്ധശത്രുക്കളായ യു.എസും ഇറാനും നേർക്കുനേർ ഏറ്റുമുട്ടുമോയെന്ന ആശങ്ക ശക്തമായി. രാജ്യത്തെ ശക്തനായ രണ്ടാമത്തെ നേതാവും ജനകീയനുമായ ഖാസിം സുലൈമാനിയെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഇറാനിലെ നഗരങ്ങളിൽ പതിനായിരങ്ങൾ പ്രതിഷേധം തുടരുകയാണ്. അമേരിക്കയുടെ സമ്പത്തിനുമേൽ ആക്രമണം അഴിച്ചുവിടുമെന്ന് 'ധൈര്യസമേതം' പറയുന്ന ഇറാൻ, ജീവിച്ചിരുന്ന കാലത്ത് സുലൈമാനി കൊന്നുകൂട്ടിയവരുടെ കാര്യം പരാമർശിക്കുന്നില്ലെന്ന് ട്രംപ് ആരോപിച്ചു. അമേരിക്കൻ നയതന്ത്രജ്ഞരെയും സൈനികോദ്യോഗസ്ഥരെയും കൊല്ലാൻ സുലൈമാനി പദ്ധതിയിട്ടെന്നും യു.എസ്. ആരോപിക്കുന്നു. 603 യു.എസ്. സൈനികരെയും ആയിരത്തിലധികം ഇറാഖികളെയും സുലൈമാനിയുടെ മേൽനോട്ടത്തിൽ കൊലപ്പെടുത്തിയിട്ടുണ്ട്. ഇറാഖിൽ സമാധാനപരമായി നടക്കുന്ന അഴിമതിവിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയത് ഖാസിം സുലൈമാനിയും ഒപ്പം കൊല്ലപ്പെട്ട അബു മഹ്ദി അൽ മുഹന്ദിസുമാണ് -യു.എസ്. വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. ഇറാൻ റവല്യൂഷണറി ഗാർഡിന്റെ ഖുദ്സ് വിഭാഗം മേധാവി ഖാസിം സുലൈമാനി, ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ള ബ്രിഗേഡ്സ് ഉപമേധാവി അബു മഹ്ദി അൽ മുഹന്ദിസ് എന്നിവർ ബാഗ്ദാദ് വിമാനത്താവളത്തിൽ വെള്ളിയാഴ്ച പുലർച്ചെ യു.എസ്.നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇറാനിലെ ചെങ്കൊടി പറയുന്നത് എ.ഡി. 680-ലെ കർബല യുദ്ധത്തിൽ ഇമാം ഹുസെയ്ൻ രക്തസാക്ഷിത്വം വരിച്ചപ്പോഴാണ് ഇറാനിലാദ്യമായി പള്ളിക്കുമുകളിൽ ചെങ്കൊടിയേറ്റിയത്. കർബല പള്ളിക്കുമുകളിൽ പാറുന്ന ഈ കൊടി പിന്നീട് ഇന്നേവരെ താഴ്ത്തിക്കെട്ടിയിട്ടില്ല. ഇമാമിന്റെ മരണത്തിനു പ്രതികാരംചെയ്തുകഴിഞ്ഞാൽമാത്രമേ പതാക താഴ്ത്തിക്കെട്ടൂവെന്നാണ് ഷിയാക്കളുടെ വിശ്വാസം. Content Highlights:Trumps threatened attack on Iranian
from mathrubhumi.latestnews.rssfeed https://ift.tt/2sFZRuc
via
IFTTT
No comments:
Post a Comment