ഗുജറാത്തിലും കൂട്ടശിശുമരണം; രണ്ട് ആശുപത്രികളിലായി മരിച്ചത് 219 കുഞ്ഞുങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 5, 2020

ഗുജറാത്തിലും കൂട്ടശിശുമരണം; രണ്ട് ആശുപത്രികളിലായി മരിച്ചത് 219 കുഞ്ഞുങ്ങൾ

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദിൽ രണ്ട് സർക്കാർ ആശുപത്രികളിലായി കഴിഞ്ഞമാസം 200 ശിശുക്കൾ മരിച്ചതായി റിപ്പോർട്ട്. രാജ്കോട്ടിലെ ആശുപത്രിയിൽ 134 കുഞ്ഞുങ്ങളും അഹമ്മദാബാദിലെ ആശുപത്രിയിൽ 85 കുഞ്ഞുങ്ങളുമാണ് മരിച്ചത്. രാജസ്ഥാനിലെ കോട്ടയിൽ കൂട്ടശിശുമരണത്തെത്തുടർന്ന് കോൺഗ്രസ് സർക്കാർ രൂക്ഷവിമർശനമേറ്റുവാങ്ങുന്നതിനിടെയാണ് ബി.ജെ.പി. ഭരിക്കുന്ന ഗുജറാത്തിലെ വാർത്ത പുറത്തുവന്നത്. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉത്തരം നൽകാൻ വിസമ്മതിച്ചു. ഡിസംബറിൽ അഹമ്മദാബാദ് സർക്കാരാശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച 455 കുഞ്ഞുങ്ങളിൽ 85 പേരാണു മരിച്ചതെന്ന് സൂപ്രണ്ട് ജി.എസ്. റാത്തോഡ് പറഞ്ഞു. മാസം തികയാതെ ജനിച്ച ശിശുക്കളാണ് മരിച്ചതിലധികവുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിക്കും ഭരണകക്ഷിയായ ബി.ജെ.പി.ക്കുമെതിരേ കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. കഴിഞ്ഞവർഷം രാജ്കോട്ടിലെ ആശുപത്രിയിൽ മാത്രം 1250 കുട്ടികൾ മരിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മൗനംവെടിയണമെന്നും ഗുജറാത്ത് കോൺഗ്രസിന്റെ ചുമതലവഹിക്കുന്ന രാജീവ് സാതവ് പറഞ്ഞു. അമിത് ഷായുടെ മണ്ഡലമായ ഗാന്ധിനഗറിൽ മൂന്നുമാസത്തിനിടെ 250 കുട്ടികൾ മരിച്ചെന്നും മുഖ്യമന്ത്രി രൂപാണിക്കെതിരേ നടപടിയെടുക്കാൻ ഇനിയെങ്കിലും നേതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോധ്പുരിലും ബികാനേറിലും മരിച്ചത് 308 കുഞ്ഞുങ്ങൾ ജയ്പുർ: കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിനു ശിശുമരണങ്ങൾക്കു സാക്ഷ്യം വഹിച്ച രാജസ്ഥാനിലെ ജോധ്പുരിൽ ഡിസംബറിൽ മാത്രം 146 കുഞ്ഞുങ്ങൾ മരിച്ചെന്നു റിപ്പോർട്ട്. ഉമൈദ്, എം.ഡി.എം. എന്നീ ആശുപത്രികളിലാണ് മരണം. ബികാനേറിലെ പി.ബി.എം. ആശുപത്രിയിൽ ഡിസംബറിൽ മാത്രം 162 കുട്ടികൾ മരിച്ചു. രണ്ടു ജില്ലകളിലുമായി 308 കുട്ടികളാണ് മരിച്ചത്. എസ്.എൻ. മെഡിക്കൽകോളേജ് നൽകിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2019-ൽ ജോധ്പുരിലെ വിവിധ ആശുപത്രികളായി 47,815 കുട്ടികളെ പ്രവേശിപ്പിച്ചെന്നും ഇവരിൽ 754 പേർ മരിച്ചതെന്നും പ്രിൻസിപ്പൽ എസ്.എസ്. റാത്തോഡ് പറഞ്ഞു. രാജസ്ഥാനിലെ കോട്ടയിലെ ജെ.കെ. ലോൺ സർക്കാർ ആശുപത്രിയിൽ 107 കുട്ടികൾ മരിച്ച സംഭവത്തിൽ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് സ്വന്തം സർക്കാരിനെത്തന്നെ വിമർശിച്ചിരുന്നു. Content Highlights: 219 infants died during December in two of Gujarat


from mathrubhumi.latestnews.rssfeed https://ift.tt/36q4w1K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages