കോട്ടയം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൻറെ നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിൻറെ ഭാഗമായി സംസ്ഥാനത്ത് മിൽമ ഉത്പന്നങ്ങളുടെ കവറുകൾ ശേഖരിച്ച് സംസ്കരിക്കുന്നതിന് കർമ്മപദ്ധതി. ഹരിതകർമ്മസേന വഴി ശേഖരിക്കുന്ന കവറുകൾ സർക്കാർ ചുതമലപ്പെടുത്തിയിട്ടുള്ള ക്ലീൻ കേരള കമ്പനിക്ക് നിശ്ചിത പ്രതിഫലം നൽകിയാണ് ശാസ്ത്രീയ പുനചംക്രമണത്തിന് ശ്രമിക്കുന്നത്. ഒരു കിലോ കവറിന് 4.75 രൂപയാണ് കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ചെലവഴിക്കുന്നത്. ഒരു കവറിന് ഒരു പൈസയെന്നതാണ് നിരക്ക്.പഞ്ചായത്തുകളിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽനിന്നാകും (എം.സി.എഫ്.) കമ്പനി കവറുകൾ ശേഖരിക്കുക. ഒരു ദിവസം സംസ്ഥാനത്ത് 20 ലക്ഷം കവറുകളാണ് പുറന്തള്ളപ്പെടുന്നത്. പ്ളാസ്റ്റിക്ക് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കപ്പെടുന്നെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഖരമാലിന്യ സംസ്കരണ നിയമപ്രകാരം ഉത്പാദകർക്കുണ്ട്. സർക്കാർ സ്ഥാപനങ്ങൾ ഇത് പാലിക്കണമെന്ന് പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ നിർദേശവുമുണ്ട്. ഇതനുസരിച്ചാണ് മിൽമ, ക്ലീൻ കേരള കമ്പനിയുമായി ധാരണയിലെത്തിയിട്ടുള്ളതെന്ന് ചെയർമാൻ പി.എ.ബാലൻ പറയുന്നു.10 ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ മിൽമയുടെ മേഖലാ യൂണിറ്റുകളുടെ പരിധിയിലെ ഓരോ ജില്ലയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ആദ്യ ശേഖരണം നടത്തുന്നത്. നിലവിൽ ബ്ലോക്ക് പഞ്ചായത്തുകളുടെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആർ.ആർ.എഫ്.) മുഖാന്തിരമാണ് ക്ലീൻ കേരള കമ്പനി മാലിന്യങ്ങൾ പുനചംക്രമണത്തിനായി അയയ്ക്കുന്നത്. അതത് മാസം ഉപയോഗിക്കുന്ന കവറുകൾ നീക്കം െചയ്യാനുള്ള ശ്രമമാണ് നടത്തുന്നത്. മിൽമ കവറുകൾ വീണ്ടും ഉപയോഗിക്കാൻ പറ്റാത്തതിനാൽ അവ ടാറിങ് പോലെയുള്ള ആവശ്യത്തിനാണ് വിനിയോഗിക്കുക.
from mathrubhumi.latestnews.rssfeed https://ift.tt/2QT4hpk
via
IFTTT
No comments:
Post a Comment