കോട്ടയത്ത് അച്ഛനമ്മമാരും മകളും ജീവനൊടുക്കിയനിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 12, 2020

കോട്ടയത്ത് അച്ഛനമ്മമാരും മകളും ജീവനൊടുക്കിയനിലയില്‍

പ്രതി ജിഷ്ണു കോട്ടയം: മകൾ പീഡനത്തിരയായത് അറിഞ്ഞ അച്ഛനമ്മമാർ ജീവനൊടുക്കി. അച്ഛനമ്മമാരെ മരിച്ചനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് മകളും ആത്മഹത്യ ചെയ്തു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. പീഡനക്കേസിൽ പ്രതിയായ യുവാവിനെ ശനിയാഴ്ച പോലീസ് പിടിച്ചിരുന്നു. ഇറുമ്പയം കല്ലുവേലി ജിഷ്ണു (20) ആണ് അറസ്റ്റിലായത്. ഞായറാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് നടപടി. സംഭവങ്ങളെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് കഴിഞ്ഞ ദിവസം പെൺകുട്ടിയെ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ പരിശോധിച്ചിരുന്നു. രണ്ടുമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ ആശുപത്രി അധികാരികൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി എടുത്തശേഷമാണ് യുവാവിനെ അറസ്റ്റുചെയ്തത്. മകളെ ഉപദ്രവിച്ചതറിഞ്ഞതുമുതൽ അച്ഛനമ്മമാർ വിഷമത്തിലായിരുന്നു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മകൾ ഉണർന്നുവന്നപ്പോൾ അച്ഛനും അമ്മയും മുറിയുടെ ജനലിൽ ഷാളിൽ തൂങ്ങിമരിച്ചുകിടക്കുന്നതാണ് കണ്ടത്. പെൺകുട്ടി, ദൂരസ്ഥലത്ത് താമസിക്കുന്ന സഹോദരിയെ വിളിച്ച് വിവരം പറഞ്ഞു. അവർ അറിയിച്ചത് പ്രകാരം പോലീസും സമീപവാസികളും വീട്ടിലെത്തിയപ്പോൾ മകളും തൂങ്ങിമരിച്ച നിലയിലായിരുന്നു. ഈ കുട്ടിയുടെ കൈഞരമ്പ് മുറിച്ചനിലയിലാണ്. ആ രീതിയിൽ ജീവനൊടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ, തൂങ്ങിയതാകാമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) content highlights:Family suicide in Kottayam


from mathrubhumi.latestnews.rssfeed https://ift.tt/2No0yiS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages