ബധിരനായ ലോട്ടറി വില്പനക്കാരന് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 12, 2020

ബധിരനായ ലോട്ടറി വില്പനക്കാരന് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം

വർക്കല: ജന്മനാ മൂകനും ബധിരനുമായ ലോട്ടറി വില്പനക്കാരന് കേരള പൗർണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. വർക്കല പാളയംകുന്ന് എസ്.ജി. നിവാസിൽ പ്രേംകുമാറി(50)നാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. പൗർണമി ഭാഗ്യക്കുറിയുടെ ആർ.ഡബ്ല്യു. 889278 നമ്പർ ടിക്കറ്റിനാണ് പ്രേംകുമാറിനെ ഭാഗ്യം തേടിയെത്തിയത്. ഞായറാഴ്ചയായിരുന്നു നറുക്കെടുപ്പ്. പ്രേംകുമാർ കഴിഞ്ഞ അഞ്ചു വർഷമായി കാൽനടയായി ഭാഗ്യക്കുറി വിറ്റാണ് കുടുംബം പോറ്റുന്നത്. കഴിഞ്ഞ ദിവസം ബാക്കി വന്ന ടിക്കറ്റിലൊന്ന് ഭാഗ്യക്കുറി വില്പനക്കാരനും സുഹൃത്തുമായ ദേവരാജൻ പ്രേംകുമാറിനു കൈമാറിയിരുന്നു. ആ ടിക്കറ്റിനു പകരമായി പ്രേംകുമാർ സുഹൃത്തിന് പൗർണമിയുടെ മറ്റൊരു ടിക്കറ്റ് നൽകി. ഫലം വന്നപ്പോഴാണ് തനിക്ക് ദേവരാജൻ നൽകിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് പ്രേംകുമാർ അറിയുന്നത്. സ്വന്തമായി വീടില്ലാത്ത പ്രേംകുമാർ അമ്മ ഗോമതി, ഭാര്യ മിജി, മകൻ പ്രദീപ് എന്നിവർക്കൊപ്പം കുടുംബവീട്ടിലാണ് താമസിക്കുന്നത്. സമ്മാനാർഹമായ ടിക്കറ്റ് പ്രേംകുമാർ ഒറ്റൂർ സർവീസ് സഹകരണ ബാങ്ക് മാനേജരെ ഏല്പിച്ചു. Content HIghlights:First prize of Kerala Pournami Bhagyakuri of Rs 70 lakh for deaf lottery seller


from mathrubhumi.latestnews.rssfeed https://ift.tt/2RdHFzZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages