കളിയിക്കാവിള കൊലപാതകത്തില്‍ നിര്‍ണായക തെളിവുകള്‍ നല്‍കിയത് വ്യാപാരഭവന്‍; പ്രതികള്‍ വന്നത് നെയ്യാറ്റിന്‍കരയില്‍ നിന്ന് ; ഉപേക്ഷിച്ച ബാഗ് എവിടെ ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 12, 2020

കളിയിക്കാവിള കൊലപാതകത്തില്‍ നിര്‍ണായക തെളിവുകള്‍ നല്‍കിയത് വ്യാപാരഭവന്‍; പ്രതികള്‍ വന്നത് നെയ്യാറ്റിന്‍കരയില്‍ നിന്ന് ; ഉപേക്ഷിച്ച ബാഗ് എവിടെ ?

പാറശാല: അതിര്‍ത്തിയില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്ന കേസിലെ പ്രതികള്‍ ആയുധങ്ങളുമായി പുറപ്പെട്ടതു നെയ്യാറ്റിന്‍കരയില്‍ നിന്ന്. ഇതു തെളിയിക്കുന്ന സി.സി.ടിവി ക്യാമറാ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. കൊലപാതകത്തിനു മുന്‍പ് ബുധനാഴ്ച രാത്രി എട്ടരയോടെ നെയ്യാറ്റിന്‍കര ജങ്ഷനിലൂടെ പ്രതികളായ തൗഫീക്കും ഷമീമും നടക്കുന്നതിന്റെ ദൃശ്യങ്ങളാണു ലഭിച്ചത്.

കേരള, തമിഴ്‌നാട് പൊലീസ് സംഘങ്ങള്‍ കൂടുതല്‍ സി.സി.ടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. സംഭവവുമായി ബന്ധപ്പെട്ടു മൂന്നുപേരെ ഞായറാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു. 2014-ല്‍ കന്യാകുമാരിയിലെ ഹിന്ദു മുന്നണി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് കസ്റ്റഡിയിലുള്ളതെന്നു പോലീസ് പറഞ്ഞു. തമിഴ്‌നാട് ഡി.ഐ.ജി: പ്രവീണ്‍ കുമാര്‍ അഭിനന്ദിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ ചോദ്യം ചെയ്യുകയാണ്. ശനിയാഴ്ച ഇഞ്ചിവിള സ്വദേശികളായ താസിം, സിദ്ദിഖ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു.

പ്രതികളിലൊരാളായ തൗഫീഖുമായി ഇരുവരും ഫോണില്‍ ബന്ധപ്പെട്ടതായാണു വിവരം. കൊലയ്ക്കുമുന്‍പു പ്രതികള്‍ക്ക് സൗകര്യമൊരുക്കിയത് ഇവരാണോയെന്നും സംശയമുണ്ട്.ബുധനാഴ്ച രാത്രി 9.35 ന് കളിയിക്കാവിള മുസ്‌ലിം പള്ളിക്കു സമീപത്തെ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിക്കിടെയാണ് എ.എസ്.ഐ: വില്‍സണെ (57) കൊലപ്പെടുത്തിയത്. സംസ്ഥാനാതിര്‍ത്തിയിിേലക്കു പോകുംവഴി പ്രതികളില്‍ ഒരാളായ തൗഫീക്കിന്റെ െകെയില്‍ കറുത്ത ബാഗുണ്ടായിരുന്നു. എന്നാല്‍ കൃഷ്ണന്‍ കോവില്‍ കഴിഞ്ഞ് നെയ്യാറ്റിന്‍കര ജങ്ഷനില്‍ എത്തുന്നതിനു മുമ്പ് തൗഫീക്ക് ബാഗ് ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറകളില്‍ തെളിഞ്ഞിരുന്നു. എന്നാല്‍, ഈ ബാഗ് കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.

ആയുധങ്ങള്‍ എടുത്ത് ബാഗ് ഉപേക്ഷിച്ചു എന്ന നിഗമനത്തിലാണ് പോലീസ് സംഘം. ബാഗിനായി തെരച്ചില്‍ തുടരുകയാണ്. പ്രതികളെ കുറിച്ചു പോലീസിനു സൂചന ലഭിച്ചതു വ്യാപാര വ്യവസായി ഏകോപന സമിതി നെയ്യാറ്റിന്‍കര യൂണിറ്റില്‍ നിന്നാണ്. സമിതിയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയിലെ മുക്കിലും മൂലയിലും സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇവയുടെ പ്രധാന യൂണിറ്റ് കേന്ദ്രം നെയ്യാറ്റിന്‍കരയിലെ വ്യാപാരഭവനിലും. അനേ്വഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ചു സമിതി ഭാരവാഹികള്‍ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള സഹായം നല്‍കി.



from mangalam.com https://ift.tt/2skwXj1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages