ന്യൂഡല്‍ഹി: തുടര്‍ച്ചയായി നഷ്ടം നേരിടുന്ന സാഹചര്യത്തിൽ എയര്‍ ഇന്ത്യയെ വിൽപ്പനക്ക് വച്ച് കേന്ദ്രസര്‍ക്കാര്‍. നൂറ് ശതമാനം ഓഹരികളും വിൽക്കാന്‍ ടെന്‍ഡര്‍ വിളിച്ചു. മാര്‍ച്ച് 17 ന് മുമ്പ് സമ്മതപത്രം നല്‍കാനാണ് നിര്‍ദേശം. നിലവില്‍ പ്രതിദിനം 26 കോടി രൂപ നഷ്ടത്തിലാണ് എയർ ഇന്ത്യ പ്രവർത്തിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍.
തുടര്‍ച്ചയായി നഷ്ടം നേരിടുകയും അടച്ച് പൂട്ടൽ നടപടികളിലേക്കും നീങ്ങുന്ന സാഹചര്യത്തിലാണ് സ്ഥാപനം വില്‍പ്പന നടത്താന്‍ എയര്‍ഇന്ത്യ തീരുമാനം എടുത്തിരിക്കുന്നത്. സാമ്പത്തീക നഷ്ടം മറികടക്കാന്‍ ഇതല്ലാതെ വേറെ വഴിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. സ്വകാര്യ വത്കരണ നീക്കങ്ങൾ ശക്തമാകുന്നതിനിടെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനികളായ ഇന്‍ഡിഗോയും എത്തിഹാദും ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.
from mangalam.com https://ift.tt/2U5GKVk
via IFTTT
No comments:
Post a Comment