കഴിഞ്ഞ 20 വര്‍ഷമായി ഇടതുമുന്നണി പലപേരില്‍ ഇറക്കുന്ന സ്ഥിര നമ്പര്‍; മനുഷ്യമഹാ ശൃംഖലയെ പരിഹസിച്ച് വി.മുരളീധരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 26, 2020

കഴിഞ്ഞ 20 വര്‍ഷമായി ഇടതുമുന്നണി പലപേരില്‍ ഇറക്കുന്ന സ്ഥിര നമ്പര്‍; മനുഷ്യമഹാ ശൃംഖലയെ പരിഹസിച്ച് വി.മുരളീധരന്‍

ന്യൂഡല്‍ഹി: ഇടതുമുന്നണി ഇന്നലെ നടത്തിയ മനുഷ്യമഹാ ശൃംഖലയെ പരിഹസിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. കഴിഞ്ഞ 20 വര്‍ഷമായി ഇടതുമുന്നണി പല പേരില്‍ ഇറക്കുന്ന സ്ഥിരം നമ്പരുണ്ട്. സൗകര്യം പോലെ അവര്‍ അതിനെ ശൃംഖല, ചങ്ങല, മതില്‍, സംഗമം എന്നൊക്കെ മലയാളത്തിലും സംസ്‌കൃതത്തിലുമൊക്കെ വിളിക്കും. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വനിതാമതില്‍ പണിത് വിശ്വാസികളെ പറ്റിച്ച് രായ്ക്ക് രാമാനം രണ്ട് ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റിയ വിരുതന്മാരെ മലയാളികള്‍ക്ക് അങ്ങനെ മറക്കാന്‍ പറ്റുമോ?

പൊളിഞ്ഞുവീണ നവോത്ഥാന മതിലിന്റെ ബാക്കിപത്രമായ ആലപ്പുഴയിലെ കനല്‍തരിമാത്രം അവശേഷിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ഇത്രപെട്ടെന്ന് മറന്നോ പിണറായി വിജയനും കൂട്ടരും? ഇക്കുറി മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതകളെ മാത്രം കൂട്ടി ഒരു സാഹസത്തിനു മുതിര്‍ന്നില്ല. പകരം മറ്റൊരു വന്‍മതില്‍ പണിയാനാണ് തീരുമാനിച്ചത്.

70 ലക്ഷം പേരെ അണിനിരത്തുമെന്നായിരുന്നു പ്രഖ്യാപനം. അതുനടക്കില്ലെന്നുറപ്പായതോടെ കല്യാണമണ്ഡലത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ച് കുറച്ചൊക്കെ ഒപ്പിച്ചു എന്നിങ്ങനെ പോകുന്നു മുരളീധരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ പരിഹാസം.

പോസ്റ്റിന്റെ പൂര്‍ണരൂപം:

കലോത്സവ വേദികളിൽ മിമിക്രി മത്സരം നടക്കുമ്പോൾ സ്ഥിരം നമ്പറുകളാണ് മിക്ക കുട്ടികളും അവതരിപ്പിച്ചതെന്ന്
വിധികർത്താക്കൾ പറഞ്ഞതായി കേൾക്കാറുണ്ട്. അങ്ങനെ നോക്കിയാൽ കഴിഞ്ഞ 20 വർഷമായി ഇടതു മുന്നണിക്ക് പല പേരിൽ ഇറക്കുന്ന ഒരു സ്ഥിരം സമരനമ്പറുണ്ട്. സൗകര്യം പോലെ അവർ അതിനെ ശൃംഖല, ചങ്ങല, മതിൽ, സംഗമം എന്നൊക്കെയങ്ങ് മലയാളത്തിലും സംസ്കൃതത്തിലുമൊക്കെ വിളിക്കും. കഴിഞ്ഞ വർഷം ജനുവരിയിൽ വനിതാമതില്‍ പണിത് വിശ്വാസികളെ പറ്റിച്ച് രായ്ക്കു രാമാനം രണ്ട് ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റിയ വിരുതൻമാരെ മലയാളിക്ക് അങ്ങനെ മറക്കാൻ പറ്റുമോ? പൊളിഞ്ഞു വീണ നവോത്ഥാന മതിലിന്റെ ബാക്കിപത്രമായി ആലപ്പുഴയിലെ കനൽ തരി മാത്രം അവശേഷിച്ച ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ഇത്ര പെട്ടെന്ന് മറന്നോ പിണറായി വിജയനും കൂട്ടരും ? ഇക്കുറി മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതകളെ മാത്രം കൂട്ടി ഒരു സാഹസത്തിന് മുതിര്‍ന്നില്ല. പകരം മറ്റൊരു 'വന്‍മതില്‍' പണിയാനാണ് തീരുമാനിച്ചത്. 70 ലക്ഷംപേരെ അണിനിരത്തുമെന്നായിരുന്നു പ്രഖ്യാപനം. അതുനടക്കില്ലെന്നുറപ്പായതോടെ കല്യാണമണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ച് കുറച്ചൊക്കെ ഒപ്പിച്ചു. പാർട്ടി പ്രവർത്തകരും അണികളും പിന്നെ കുറെ നിഷ്പക്ഷരെന്ന് നടിക്കുന്നവരും വഴിയിലിറങ്ങി. ഈ ശൃംഖലയുടെ സന്ദേശം കേരളത്തിന്റെയാകെ അഭിപ്രായമാണോയെന്നറിയാൻ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാതെ തരമില്ല. അന്ധമായ ബിജെപി വിരോധം പരത്തി മുസ്ളീമുകളെ കൂടെ നിര്‍ത്താനുള്ള ചരടുവലിയില്‍ പിണറായിയും രമേശ് ചെന്നിത്തലയും തകർത്ത് മത്സരിക്കട്ടെ. എത്ര പൊതിഞ്ഞുവച്ചാലും രണ്ടു കൂട്ടരുടെയും കപട മുസ്ലീം സ്നേഹത്തിന്റെ മുഖംമൂടി ഉടനെ തന്നെയഴിഞ്ഞു വീഴും. അന്ന്, ശൃംഖലക്കാരുടെയും കൈ നനയാതെ മീൻ പിടിക്കുന്നവരുടെയുമൊക്കെ ചങ്ങലയ്ക്കുറപ്പുണ്ടോ, അതോ ജനം ചങ്ങലയ്ക്കിടുമോയെന്നറിയാൻ നമുക്ക് കാത്തിരിക്കാം!



from mangalam.com https://ift.tt/37vlYCG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages