എയർ ഇന്ത്യയുടെ നവിമുംബൈയിലെ ഭൂമി 1500 കോടിക്ക് വിൽക്കാൻ ശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 27, 2020

എയർ ഇന്ത്യയുടെ നവിമുംബൈയിലെ ഭൂമി 1500 കോടിക്ക് വിൽക്കാൻ ശ്രമം

മുംബൈ: പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ നവിമുംബൈയിൽ നെരൂളിലുള്ള ഭൂമി വിൽക്കാൻ ശ്രമം. ഇതുവഴി 1500 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. മഹാരാഷ്ട്ര നഗര, വ്യവസായ വികസന കോർപ്പറേഷന്റെ (സിഡ്കോ) സഹായത്തോടെ പരമാവധി വില ലഭ്യമാക്കി ഭൂമി വിൽക്കാനാണ് ആലോചന നടക്കുന്നത്. ഏകദേശം ഒരു ലക്ഷം ചതുരശ്രമീറ്റർ സ്ഥലമാണ് എയർഇന്ത്യയുടേതായി നവിമുംബൈയിലുള്ളത്. ഇതിന്റെ പത്തുശതമാനംമാത്രമാണ് നിലവിൽ വാണിജ്യാവശ്യങ്ങൾക്കായി വികസിപ്പിച്ചിട്ടുള്ളത്. ബാക്കി താമസസ്ഥലമാണ്. പുതിയ വിമാനത്താവളം വരുന്ന പശ്ചാത്തലത്തിൽ നവിമുംബൈ മേഖലയിൽ വൻ വികസനപദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥലത്തിന് മികച്ച വിലലഭിക്കുമെന്ന് എയർഇന്ത്യ അധികൃതർ പ്രതീക്ഷിക്കുന്നു. നിലവിൽ ഈ സ്ഥലത്തുള്ള ഫ്ളാറ്റ് സമുച്ചയങ്ങളിലായി അഞ്ഞൂറോളം താമസക്കാരുണ്ട്. എയർഇന്ത്യ ജീവനക്കാർക്കാണ് ഇവിടെ ഫ്ളാറ്റ് കൈമാറിയിട്ടുള്ളത്. 2011-'12ലാണ് എയർഇന്ത്യയുടെ ആസ്തികൾ വിൽക്കുന്നതിന് സർക്കാർ ശ്രമംതുടങ്ങിയത്. വർഷം 500 കോടിയുടെ ആസ്തികൾവീതം വിൽക്കാനാണ് തീരുമാനിച്ചത്. രണ്ടുവർഷംമുമ്പ് 9500 കോടി രൂപയുടെ 111 ആസ്തികൾ വിൽക്കാൻ നടപടികളായിരുന്നു. ടെൻഡർ ക്ഷണിച്ചെങ്കിലും പലതിലും അതിൽ കാണിച്ചിരുന്ന കുറഞ്ഞ തുകയ്ക്കുപോലും വാങ്ങാനാളെത്തിയില്ല. ഇതോടെ ഈ ശ്രമം പരാജയപ്പെട്ടു. എയർ ഇന്ത്യ വിൽപ്പന: താത്പര്യപത്രം ക്ഷണിച്ചു ന്യൂഡൽഹി: എയർ ഇന്ത്യയുടെ നൂറുശതമാനം ഓഹരികളും വിറ്റഴിക്കാൻ നടപടികൾ തുടങ്ങി. വാങ്ങാനുദ്ദേശിക്കുന്നവർ മാർച്ച് 17-നകം താത്പര്യപത്രം സമർപ്പിക്കണം. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും മുഴുവൻ ഓഹരികളും ഗ്രൗണ്ട് ഹാൻഡ്ലിങ് സേവനങ്ങൾ നൽകാൻ സിങ്കപ്പൂർ എയർലൈൻസുമായി സഹകരിച്ചുണ്ടാക്കിയ സംയുക്തസംരംഭമായ ഐസാറ്റ്സിന്റെ പകുതി ഓഹരികളുമാണ് വിറ്റഴിക്കുക. വാങ്ങുന്നവർക്ക് എയർ ഇന്ത്യ എന്ന ബ്രാൻഡ്തന്നെ തുടരാം. ലേലം സംബന്ധിച്ച പ്രാഥമിക വിവരപത്രം തിങ്കളാഴ്ചയാണ് പുറത്തിറക്കിയത്. എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ 2018-ൽ സർക്കാർ ശ്രമം നടത്തിയെങ്കിലും ആരും താത്പര്യമറിയിച്ചില്ല. അതിൽനിന്ന് 'പാഠമുൾക്കൊണ്ടാണ്' സർക്കാർ ഇപ്പോൾ നൂറുശതമാനം ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചത്. Content Highlights:Air India hopes to land Rs 1,500 crore from Navi Mumbai Plot


from mathrubhumi.latestnews.rssfeed https://ift.tt/2RWZP9x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages