മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി കൈ കൊണ്ട് ഇടിച്ചു കൊന്ന സംഭവം ; പ്രധാനപ്രതി സജു കീഴടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 26, 2020

മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി കൈ കൊണ്ട് ഇടിച്ചു കൊന്ന സംഭവം ; പ്രധാനപ്രതി സജു കീഴടങ്ങി

കാട്ടാക്കട: സ്വന്തം പുരയിടത്തെ മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബിയുടെ കൈ കൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സജു കീഴടങ്ങി. സംഗീതിനെ ഇടിച്ചു കൊന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമയായ ചാരുപാറ സ്വദേശി സജുവാണ് കീഴടങ്ങിയത്.

ഇയാള്‍ ഒളിവിലായിരുന്നു. ഇതോടെ കേസില്‍ നാലു പേര്‍ പോലീസിന്റെ പിടിയിലായി. കൃത്യത്തില്‍ നേരിട്ട പങ്കുള്ള മൂന്ന് പേരും ഇവരെ സഹായിച്ച ആറു പേരുമാണ് പ്രതിപട്ടികയില്‍. ജെസിബി ഓടിച്ചെന്ന് കരുതുന്ന വിജിന്‍ സംഭവദിവസം തന്നെ കീഴടങ്ങിയിരുന്നു.

ഇതിന് പിന്നാലെ അനീഷ്, ലാല്‍ കുമാര്‍ എന്നിവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ടിപ്പര്‍ ഉടമ ഉത്തമനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനകളുണ്ട്. പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തിയേക്കും.

കേസില്‍ പോലീസ് അനാസ്ഥ കാട്ടുകയാണെന്ന് നേരത്തേ നാട്ടുകാര്‍ തന്നെ ആക്ഷേപവുമായി രംഗത്ത് വന്നിരുന്നു. വിവാദമായതോടെയാണ് പ്രതികളെ പിടികൂടുന്നതിനുള്ള നടപടികള്‍ പോലീസ് ഊര്‍ജ്ജിതമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു സംഗീത് കൊല്ലപ്പെട്ട സംഭവം ഉണ്ടായത്. അനുവാദമില്ലാതെ സ്വന്തം പുരയിടത്തെ മണ്ണ എടുത്തത് ചോദ്യം ചെയ്തതിനായിരുന്നു പ്രതികാരം.



from mangalam.com https://ift.tt/2uCcwyA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages