വിജയന്റെ പോസ്റ്റില്‍ രാമന്‍ വിജയന്റെ സ്‌നേഹഗോള്‍വര്‍ഷം; എല്ലാം ധന്‍രാജിനുവേണ്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 13, 2020

വിജയന്റെ പോസ്റ്റില്‍ രാമന്‍ വിജയന്റെ സ്‌നേഹഗോള്‍വര്‍ഷം; എല്ലാം ധന്‍രാജിനുവേണ്ടി

വണ്ടൂർ: വാണിയമ്പലത്തെ സെവൻസിന്റെ ഉത്സവപ്പറമ്പിൽ കഴിഞ്ഞരാത്രി കേമൻമാർ കളിച്ചത് പെരിന്തൽമണ്ണയിലെ കളിക്കളത്തിൽ ജീവൻപൊലിഞ്ഞ ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ. വ്യത്യസ്ത തലമുറകളിൽപ്പെട്ട കളിക്കാർ രണ്ടു ടീമുകളായി. ഐ.എം. വിജയനും ജോപോൾ അഞ്ചേരിയും എൻ.പി. പ്രദീപും രാമൻ വിജയനും യു. ഷറഫലിയും സി.വി. പാപ്പച്ചനുമെല്ലാം കളിക്കളത്തിലുണ്ടായിരുന്നു. ആസിഫ് സഹീറും അബ്ദുൾഹക്കീമും എം.പി. സക്കീറും ഫിറോസ് കളത്തിക്കലും അജയനും സച്ചിൻ സുരേഷുമെല്ലാം ഇവർക്കൊപ്പം അണിനിരന്നു. ധനരാജിന്റെ കുടുംബത്തെ ചേർത്തുനിർത്തുന്നതിനും അവർക്കായുള്ള തുക കണ്ടെത്തുന്നതിനും വേണ്ടിയുള്ള മത്സരം നാട് ഏറ്റെടുക്കുന്നതാണ് കണ്ടത്. വാശിയേറിയ മത്സരത്തിനൊടുവിൽ ഐ.എം. വിജയൻ നയിച്ച ടീമിനെ മൂന്നിനെതിരേ നാലു ഗോളുകൾക്ക് രാമൻ വിജയന്റെ നേതൃത്വത്തിലുള്ള ടീം പരാജയപ്പെടുത്തി. കളിക്കാരും സംഘാടകരുമെല്ലാം ന പയുടെ ടിക്കറ്റെടുത്താണ് മത്സരത്തിനിറങ്ങിയത്. ജില്ലാ പോലീസ് മേധാവി യു. അബ്ദുൾകരീം ഉദ്ഘാടനംചെയ്തു. സെവൻസ് ഫുട്ബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് റോയൽ മുസ്തഫ, സംസ്ഥാന സെക്രട്ടറി കെ. സലാഹുദ്ദീൻ, യാഷിക് മഞ്ചേരി, മജീദ് എടപ്പറ്റ, ജബീബ് സുക്കീർ, വി.എം. അസ്കർ എന്നിവർ സംസാരിച്ചു. മത്സരത്തിൽ സമാഹരിച്ച ഒന്നരലക്ഷം രൂപ ധനരാജിന്റെ കുടുംബത്തിന് കൈമാറി. സമാഹരിച്ചത് ഒന്നര ലക്ഷം, ധനരാജിന്റെ മകളുടെ പേരിൽ നാലുലക്ഷം നിക്ഷേപിക്കും പെരിന്തൽമണ്ണ: കളിക്കളത്തിൽ കുഴഞ്ഞുവീണ് മരിച്ച പ്രിയതാരത്തിന്റെ കുടുംബത്തെ കൈവിടാതെ സ്നേഹത്തിന്റെ കരുതൽ. കുടുംബത്തെ സഹായിക്കുന്നതിനായി മുൻ സന്തോഷ് ട്രോഫി താരങ്ങളുൾപ്പെടെ നടത്തിയ സൗഹൃദമത്സരത്തിൽ വരുമാനമായി ലഭിച്ചത് 3,83,000 രൂപ. വെള്ളിയാഴ്ച നടത്തിയ മത്സരത്തിന്റെ ഗേറ്റ് കളക്ഷനിലൂടെ മാത്രം 2,03,000 രൂപ ലഭിച്ചു. സ്റ്റേഡിയത്തിന് പുറത്തെ വിൽപ്പനയിലൂടെ ഒന്നരലക്ഷം രൂപയും ലഭിച്ചു. കൂടാതെ മറ്റൊരു ടൂർണമെന്റിൽ രണ്ടാംസ്ഥാനക്കാരായതിന് ലഭിച്ച 20,000 രൂപ കാച്ചിനിക്കാട് ഗ്ലാഡിയേറ്റർ ക്ലബ്ബ് അന്നുതന്നെ നൽകിയിരുന്നു. ഒരു വ്യക്തി 10,000 രൂപയും നൽകി. ഇങ്ങനെ ആകെ ലഭിച്ച 3,83,000 രൂപയ്ക്കൊപ്പം 17,000 രൂപ കൂടി കാദറലി ടൂർണമെന്റ് കമ്മിറ്റി നൽകി നാലുലക്ഷം രൂപയാക്കും. ഇത് ധനരാജിന്റെ രണ്ടുവയസ്സുകാരിയായ മകൾ ശിവാനിയുടെ പേരിൽ ബാങ്കിൽ സ്ഥിരനിക്ഷേപമാക്കുമെന്ന് കാദറലി ക്ലബ്ബ് ജനറൽസെക്രട്ടറി പച്ചീരി ഫാറൂഖ് അറിയിച്ചു. Content Highlights:IMVijayan Raman Vijayan Sharaffali Joe Paul Anchery plays for Football Star Dhanraj


from mathrubhumi.latestnews.rssfeed https://ift.tt/383uGYv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages