ഹൈറേഞ്ച് സംരക്ഷണ സമിതി തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 13, 2020

ഹൈറേഞ്ച് സംരക്ഷണ സമിതി തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നു

കട്ടപ്പന: ഹൈറേഞ്ച് സംരക്ഷണ സമിതി തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. സമിതി ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലും മുന്‍ എംപി ജോയ്സ് ജോര്‍ജും പങ്കെടുത്ത യോഗത്തിലാണു ഇത്തരത്തില്‍ ഒറു തീരുമാനം ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടു നിന്നുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു മുന്‍പില്‍ സമ്മര്‍ദ്ദ ശക്തിയായി പ്രവര്‍ത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തു വന്നിരിക്കെയാണ് തീരുമാനമെന്നതും ശ്രദ്ധേയമാണ്. അതിനിടെ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലിനെ ഉപരിപഠനത്തിനായി ഇറ്റലിക്ക് അയയ്ക്കാന്‍ സഭ തീരുമാനിച്ചു.

അതിനു മുന്നോടിയായി അദ്ദേഹം ആലുവയിലെ സെമിനാരിയില്‍ ഭാഷാ പഠനത്തിലാണ്. ഇറ്റലിക്കു പോവുകയാണെങ്കിലും സമിതിയുടെ ചുമതലയില്‍ നിന്ന് അദ്ദേഹം ഒഴിവാകുന്നില്ല. സമിതി രക്ഷാധികാരി ആര്‍. മണിക്കുട്ടന് താല്‍ക്കാലിക ചുമതല നല്‍കാനാണ് തീരുമാനം. 6 വര്‍ഷത്തോളമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സമിതി സജീവമാണ്. ഇടതുപക്ഷ പിന്തുണയോടെ ജോയ്സ് ജോര്‍ജിനെ പാര്‍ലമെന്റിലേക്ക് അയച്ചതോടെയാണ് സമിതി രാഷ്ട്രീയ രംഗത്ത് സജീവമായത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സമിതി പിന്തുണയുള്ള സ്ഥാനാര്‍ഥിയായി ജോയ്സ് ജോര്‍ജിനെ എല്‍ ഡി എഫ് മത്സരിപ്പിച്ചെങ്കിലും ജയിക്കാനായില്ല.



from mangalam.com https://ift.tt/384IcuW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages