കാപ്പുകെട്ടി, ദീപം തെളിയിച്ചു... തൈപ്പൊങ്കൽ ഇന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 14, 2020

കാപ്പുകെട്ടി, ദീപം തെളിയിച്ചു... തൈപ്പൊങ്കൽ ഇന്ന്

പാലക്കാട്: തൈ പിറന്നാൽ വഴിപിറക്കുമെന്നാണ് വിശ്വാസം. തമിഴ്നാടിനോടടുത്ത് കിടക്കുന്ന പാലക്കാടിന്റെ ഭൂഭാഗങ്ങളിൽ മകരസംക്രമദിനത്തിൽ തൈമാസപ്പിറവി ആഘോഷിക്കാൻ ഗ്രാമങ്ങളൊരുങ്ങി. മകരപ്പൊങ്കലിനെ വരവേൽക്കാൻ തത്തമംഗലത്ത് വീടിനുമുന്നിൽ മാവിലകൊണ്ട് തോരണംതൂക്കി കാപ്പുകെട്ടുന്നു കാപ്പുകെട്ടിയും അരിമാവുകൊണ്ട് കോലങ്ങളണിഞ്ഞും മാസപ്പിറവിയെ വരവേൽക്കാൻ വീടുകളിൽ ഒരുക്കം പൂർത്തിയായി. ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി, പെരുമാട്ടിപോലുള്ള അതിർത്തിഗ്രാമങ്ങളിൽ ഉത്സവപ്രതീതിയാണ്. ചൊവ്വാഴ്ച കാപ്പുകെട്ടൽ നടന്നു, മധുരപലഹാരങ്ങളുണ്ടാക്കി. ബുധനാഴ്ച തൈപ്പൊങ്കൽ. മലയാളിക്ക് ചിങ്ങം ഒന്ന് പോലെ തമിഴ്നാട്ടുകാർക്ക് വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. മനുഷ്യനും പ്രകൃതിയും സമൂഹവും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന ഉത്സവങ്ങളിലൊന്നാണിത്. പൊങ്കൽ എന്നാൽ പൊങ്ങിവരുക, ഉയർച്ച എന്നതൊക്കെയാണ് അർഥം. പൊങ്കലിന്റെ തലേന്ന് വീട് വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്യുന്ന 'കാപ്പുകെട്ടലോ'ടെയാണ് ആഘോഷം തുടങ്ങുക. ചൊവ്വാഴ്ച അതിർത്തിയിലെല്ലാം കാപ്പുകെട്ടൽ നടന്നു. തൈമാസം (മകരം) ഒന്നിനാണ് തൈപ്പൊങ്കൽ ആഘോഷിക്കുക. കൃഷിയെ അഭിവൃദ്ധിപ്പെടുത്തുന്ന സൂര്യഭഗവാനെ പൊങ്കൽവെച്ച് നമസ്കരിക്കുന്ന ചടങ്ങാണിത്. രാവിലെ വീടുകൾക്കുമുന്നിൽ സൂര്യനഭിമുഖമായി അടുപ്പുകൂട്ടി പച്ചരിയുപയോഗിച്ച് പൊങ്കൽ നിവേദിക്കും. അടുപ്പിൽെവച്ച പുതിയ മൺചട്ടിയിൽ ആദ്യം വെള്ളമൊഴിക്കും. പിന്നീട് കൊയ്തെടുത്ത പുത്തൻ പച്ചരിയിടും. നാളെ മാട്ടുപ്പൊങ്കൽ; പൂപ്പൊങ്കലോടെ സമാപനം തൈപ്പൊങ്കലിന്റെ പിറ്റേന്നാണ് മാട്ടുപ്പൊങ്കൽ. കൃഷിക്ക് കർഷകരെ സഹായിക്കുന്ന കന്നുകാലികളെ കുളിപ്പിച്ച് വൃത്തിയാക്കി കൊമ്പുകളിൽ ചായംപൂശി അലങ്കരിച്ച് പൂജിക്കുന്ന ചടങ്ങാണിത്. തൊഴുത്ത് വൃത്തിയാക്കി ഏഴ് പൊങ്കൽ വെക്കും. അലങ്കരിച്ച കന്നുകാലികളെ ക്ഷേത്രത്തിൽക്കൊണ്ടുപോയി പൂജിക്കുന്നതാണ് ചടങ്ങ്. അടുത്ത ഒരുവർഷത്തേക്ക് കൃഷി അഭിവൃദ്ധിപ്പെടുമെന്നാണ് വിശ്വാസം. മാട്ടുപ്പൊങ്കലിന്റെ പിറ്റേന്ന് പൂപ്പൊങ്കൽ നടക്കും. പുഴയോരങ്ങളിൽ പൊങ്കലൊരുക്കി കുമ്മിയടി ഉൾപ്പെടെയുള്ള ആഘോഷങ്ങൾ നടത്തുന്ന ചടങ്ങാണിത്. ജാതിമതഭേതമെന്യേ ജനങ്ങൾ പുഴയോരത്ത് ഒത്തുകൂടി വീട്ടിലുണ്ടാക്കിയ മധുരങ്ങൾ പരസ്പരം കൈമാറും. പുഴയോരത്തെ പൂക്കൾപറിച്ച് വീട്ടിലേക്ക് മടങ്ങും. പിന്നീട് പൂക്കളുപയോഗിച്ച് പിള്ളയാറിന് (ഗണപതി) പൊങ്കൽ െവച്ചശേഷം പൂക്കൾ പുഴയിൽ ഒഴുക്കുന്നതോടെ ഉത്സവം സമാപിക്കും. Content Highlights:pongal festival today thai pongal pongal wishes pongal wishes in tamil pongal 2020


from mathrubhumi.latestnews.rssfeed https://ift.tt/35XHMFb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages