'അനുജന്‍ അവരുടെ കൂടെനിന്നതു നന്നായി, എന്റെ കൂടെ വന്നിരുന്നെങ്കില്‍ കരഞ്ഞു ബഹളം വച്ചേനെ; സ്വീറ്റ്‌സ് അച്ഛന്റെയും അമ്മയുടെയും കയ്യാലാണ്, എല്ലാവര്‍ക്കും തരും'; മാധവിന്റെ വാക്കുകള്‍ കേട്ട് കരച്ചിലടക്കാനാവാതെ ബന്ധുക്കള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 23, 2020

'അനുജന്‍ അവരുടെ കൂടെനിന്നതു നന്നായി, എന്റെ കൂടെ വന്നിരുന്നെങ്കില്‍ കരഞ്ഞു ബഹളം വച്ചേനെ; സ്വീറ്റ്‌സ് അച്ഛന്റെയും അമ്മയുടെയും കയ്യാലാണ്, എല്ലാവര്‍ക്കും തരും'; മാധവിന്റെ വാക്കുകള്‍ കേട്ട് കരച്ചിലടക്കാനാവാതെ ബന്ധുക്കള്‍

നേപ്പാളിലെ ദാമനില്‍ റിസോര്‍ട്ടില്‍ മരിച്ച കോഴിക്കോട് സ്വദേശി രഞ്ജിത് കുമാറിന്റെയും ഇന്ദു ലക്ഷ്മിയുടെയും മൂത്തമകന്‍ മാധവിന്റെ വാക്കുകളാണ് ഏവരെയും സങ്കടത്തില്‍ ആഴ്ത്തുന്നത്. 'സ്വീറ്റ്‌സ് അച്ഛന്റെയും അമ്മയുടെയും കയ്യാലാണ്, എല്ലാവര്‍ക്കും തരും' മാധവ് പറഞ്ഞു. ഇത് കേട്ട് ബന്ധുക്കളും മറ്റുള്ളവരും കരച്ചില്‍ അടക്കാന്‍ പാടുപെട്ടു. മാധവിനെ ഇന്നലെ പുലര്‍ച്ചെ മൂന്നിനാണു മൊകവൂരിലെ ഇന്ദുലക്ഷ്മിയുടെ വീട്ടിലെത്തിയത്.

''അച്ഛനും അമ്മയും എന്തോ വാതകം ശ്വസിച്ച് ആശുപത്രിയിലാണ്. നാളെ വരും. സച്ചു (അനുജന്‍ വൈഷ്ണവ്) അവരുടെ കൂടെനിന്നതു നന്നായി. എന്റെ കൂടെ വന്നിരുന്നെങ്കില്‍ കരഞ്ഞു ബഹളം വച്ചേനെ. അവന് അച്ഛനുമമ്മയും ഇല്ലാതെ പറ്റില്ല'' മാധവ് പറഞ്ഞു. അച്ഛനും അമ്മയും അനുജനും മരിച്ച വിവരം പെട്ടെന്ന് അറിഞ്ഞാല്‍ മാധവിന് താങ്ങാന്‍ ആവില്ലെന്നും സാവധാനം വിവരം അറിയിക്കുന്നതാണ് നല്ലതെന്നും വീട്ടില്‍ എത്തിയ അധ്യാപകര്‍ ബന്ധുക്കളോട് പറഞ്ഞു.

സ്‌കൂള്‍ കൗണ്‍സിലര്‍ മാധവിനോടു സംസാരിച്ചു. എല്ലാം മൂളിക്കേട്ട അവന്‍ അല്‍പസമയം പകച്ചിരുന്നശേഷം പിന്നീട് അവന്‍ വിതുമ്പി കരഞ്ഞു. എല്ലാവരും ചേര്‍ന്ന് അവനെ ആശ്വസിപ്പിച്ചു. വീട്ടിലേക്കു മന്ത്രിയുള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ എത്തുമ്പോള്‍, 'ഇവിടെയെന്തോ സംഭവമുണ്ടല്ലോ' എന്നു സംശയത്തോടെ മാധവ് ചോദിച്ചു.

അതേസമയം രഞ്ജിത്തിന്റെയും ഇന്ദുവിന്റെയും വൈഷ്ണവിന്റെയും മൃതദേഹങ്ങള്‍ വൈകിട്ട് ആറോടെ ഡല്‍ഹിയിലെത്തി. ഇന്നു രാവിലെ 9.05നുള്ള വിമാനത്തില്‍ പുറപ്പെട്ട് 12നു കോഴിക്കോട്ടെത്തും. സംസ്‌കാരം വൈകിട്ട് അഞ്ചിനു കുന്നമംഗലം താളിക്കുണ്ട് പുനത്തിലെ രഞ്ജിത്തിന്റെ തറവാട്ടു വളപ്പില്‍.



from mangalam.com https://ift.tt/38AQHhA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages