ന്യൂ റേഷൻ കാർഡ് (എൻ.ആർ.സി.) എന്ന് രേഖപ്പെടുത്തിയത് പൗരത്വ രജിസ്റ്ററാണെന്ന് പ്രചാരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 23, 2020

ന്യൂ റേഷൻ കാർഡ് (എൻ.ആർ.സി.) എന്ന് രേഖപ്പെടുത്തിയത് പൗരത്വ രജിസ്റ്ററാണെന്ന് പ്രചാരണം

പട്ടാമ്പി: പഴയ റേഷൻകാർഡിൽനിന്ന്‌ പുതിയ റേഷൻകാർഡിലേക്ക് മാറ്റുമ്പോൾ സപ്ലൈ ഓഫീസർ രേഖപ്പെടുത്തുന്ന എൻ.ആർ.സി. (ന്യൂ റേഷൻ കാർഡ്) പൗരത്വം സംബന്ധിച്ചതാണെന്ന് (നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്) തെറ്റിദ്ധരിപ്പിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം. പട്ടാമ്പി താലൂക്ക് സപ്ലൈ ഓഫീസർ ഒപ്പിട്ടുനൽകിയ രേഖകൾസഹിതമാണ് പ്രചാരണം.എൻ.ആർ.സി. സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിലും ഉദ്യോഗസ്ഥർ നടപ്പാക്കിയെന്ന തലക്കെട്ടോടെയാണ് പ്രചാരണം. ഇതേത്തുടർന്ന് സപ്ലൈ ഓഫീസിലേക്കും ഫോൺകോളുകൾ നിരവധിയെത്തി. നിലവിലുള്ള റേഷൻകാർഡിൽനിന്ന്‌ പുതിയ റേഷൻ കാർഡിലേക്ക് അംഗങ്ങളെ മാറ്റുമ്പോൾ നിലവിലെ കാർഡിലെ പേരുവെട്ടിയശേഷം നമ്പർ ഏഡഡ് എൻ.ആർ.സി. എന്നെഴുതുന്ന രീതിയാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചാരണത്തിനുപയോഗിച്ചത്. ഇക്കാര്യത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന സന്ദേശങ്ങൾ പരത്തുന്നതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പട്ടാമ്പി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. പുതിയ റേഷൻകാർഡ് നൽകുമ്പോൾ ന്യൂ റേഷൻ കാർഡ് (എൻ.ആർ.സി.) എന്ന് പഴയകാർഡുകളിൽ രേഖപ്പെടുത്തുന്നതിന് പൗരത്വ രജിസ്റ്ററുമായി യാതൊരു ബന്ധവുമില്ലെന്നും അധികൃതർ വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2RNpmSv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages