ഏറ്റുമാനൂര്‍: മഹാരാഷ്ട്രയില്‍നിന്നു പാലക്കാട്ടേക്കു യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ട്രെയിനിനുള്ളില്‍ ബിസ്‌കറ്റ് നല്‍കി മയക്കിയശേഷം കൊള്ളയടിച്ചു. അബോധാവസ്ഥയില്‍ ട്രെയിനിനുള്ളില്‍ മയങ്ങിക്കിടന്ന യുവാവിനെ കണ്ടെത്തിയതു മണിക്കൂറുകള്‍ക്കുശേഷം കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍. പാലക്കാട് സ്വദേശിയായ സമീഷാ(34)ണു സേലത്തുവച്ചു യുവാവ് നല്‍കിയ ബിസ്‌കറ്റ് കഴിച്ച് അബോധാവസ്ഥയിലായത്.
രണ്ടര ലക്ഷം രൂപയുടെ സാധനങ്ങളും പണവും ബാഗും നഷ്ടമായതായി സമീഷ് റെയില്‍വേ പോലീസിനു മൊഴിനല്‍കി. ജയന്തി ജനത എക്‌സ്പ്രസിലായിരുന്നു സംഭവം. ട്രെയിനിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ട യുവാവിനെ റെയില്‍വേ പോലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കു ബോധം തെളിഞ്ഞശേഷം റെയില്‍വേ എസ്.ഐ. അരുണ്‍ നാരായണന്‍, ഗ്രേഡ് എസ്.ഐമാരായ മധുസൂധനന്‍, കുര്യന്‍, റെയില്‍വേ ഇന്റലിജന്‍സ് വിഭാഗം ഗ്രേഡ് എസ്.ഐ. സിസില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സിജോ രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൊഴിയെടുത്തപ്പോഴാണ് മോഷണത്തിന് ഇരയായതാണെന്നു വ്യക്തമായത്.
ബുധനാഴ്ച െവെകുന്നേരമാണ് സമീഷ് ട്രെയിനില്‍ കയറിയത്. ട്രെയിന്‍ സേലത്തെത്തിയപ്പോള്‍ പരിചയഭാവം കാട്ടിയെത്തിയ യുവാവ് കഴിക്കാന്‍ ബിസ്‌കറ്റ് നല്‍കി. ഏറെ അടുപ്പം കാണിച്ചെത്തിയ ഇയാള്‍, ഇതേ പാക്കറ്റില്‍നിന്നുമുള്ള ബിസ്‌കറ്റ് കഴിക്കുന്നതു കണ്ടിരുന്നതായി സമീഷ് പോലീസിനു മൊഴിനല്‍കി. ഇതേത്തുടര്‍ന്നാണ് ഈ പാക്കറ്റില്‍നിന്നുള്ള ബിസ്‌കറ്റ് സനീഷ് കഴിച്ചത്.
അബോധാവസ്ഥയിലായ ഇയാളുടെ പക്കല്‍നിന്നു നാലു ഗ്രാം തൂക്കമുള്ള സ്വര്‍ണ മോതിരം, മൂന്ന് ഗ്രാമിന്റെ സ്വര്‍ണ മാല, മൂന്നു ഗ്രാമിന്റെ സ്വര്‍ണ ലോക്കറ്റ്, ലാപ്‌ടോപ്പ്, ഐഫോണ്‍, െകെയിലുണ്ടായിരുന്ന 6000 രൂപ, ടാബ്‌ലെറ്റ്, ബാഗ് എന്നിവ കവര്‍ന്നു. റെയില്‍വേ പോലീസ് കേസെടുത്തിട്ടുണ്ട്.
from mangalam.com https://ift.tt/30M0Q8E
via IFTTT
No comments:
Post a Comment