കൊറോണ വൈറസ്; സൗദി അറേബ്യയില്‍ മലയാളി നഴ്‌സിനെ ബാധിച്ചത് ചൈനയിലെ വൈറസല്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 23, 2020

കൊറോണ വൈറസ്; സൗദി അറേബ്യയില്‍ മലയാളി നഴ്‌സിനെ ബാധിച്ചത് ചൈനയിലെ വൈറസല്ല

റിയാദ്: സൗദി അറേബ്യയില്‍ മലയാളി നഴ്‌സിന് ബാധിച്ചത് ചൈനയില്‍ കണ്ടെത്തിയ കൊറോണ വൈറസ് അല്ലെന്ന് സ്ഥിരീകരിച്ചു. 2012ല്‍ കണ്ടെത്തിയ മെഴ്‌സിന് കാരണമായ കൊറോണ വൈറസാണ് മലയളി നഴ്‌സിന് ബാധിച്ചിരിക്കുന്നതെന്ന് ജിദ്ദയിലെ ഇന്ത്യന്‍ നയതന്ത്രാലയം ട്വീറ്റ് ചെയ്തു. ഈ രോഗം ചികിത്സാ വിധേയവുമാണ്.

അതേസമയം കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് സൗദി അറേബിയ അസീര്‍ അബഹ അല്‍ ഹയാത്തത് ആശുപത്രിയില്‍ മുപ്പത് മലയാളി നഴ്‌സുമാരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരെ അഞ്ച് ദിവസമായി പ്രത്യേക മുറികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈറസ് ബാധയുണ്ടായ കോട്ടയം സ്വദേശിയായ നഴ്‌സുമായി അടുത്തിടപെഴകിയ നഴ്‌സുമാരെയാണ് പ്രത്യേകം പാര്‍പ്പിച്ചിരിക്കുന്നത്.

പരിശോധനയ്ക്ക് വിധേയരായി ഫലത്തിനായി കാത്തിരിക്കുന്നത് ഇരുപത് പേരാണ്. പത്ത് പേരുടെ പരിശോധന നടത്തിയിട്ടില്ല. തങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇതിന് തയ്യാറാകുന്നില്ലെന്നാണ് നഴ്‌സുമാര്‍ ആരോപിക്കുന്നത്.

അബഹ അല്‍ ഹയാത് ആശുപത്രിയിലെ ആറുമുറികളിലായാണ് മുപ്പത് നഴ്സുമാരെ താമസിപ്പിച്ചിരിക്കുന്നത്. ഐസൊലേഷന്‍ വാര്‍ഡ് ആയതിനാല്‍ ബന്ധുക്കള്‍ക്ക് പ്രവേശനമില്ല. തങ്ങള്‍ക്ക് കൃത്യമായി ഭക്ഷണം ലഭിക്കുന്നില്ലെന്ന് നഴ്‌സുമാര്‍ കഴിഞ്ഞദിവസം പരാതിയുന്നയിച്ചിരുന്നു. റിയാദിലെ ഇന്ത്യന്‍ എംബസി ഇടപെട്ടതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടു.



from mangalam.com https://ift.tt/2RIe81K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages