കോട്ടയംവഴി ഇന്ന് ഗതാഗത നിയന്ത്രണം; ചില ട്രെയിനുകൾ റദ്ദാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 24, 2020

കോട്ടയംവഴി ഇന്ന് ഗതാഗത നിയന്ത്രണം; ചില ട്രെയിനുകൾ റദ്ദാക്കി

കോട്ടയം: ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയിൽ റെയിൽപാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച കോട്ടയം വഴിയുള്ള മെമു സർവീസ് പൂർണമായും റദ്ദാക്കി. മറ്റു ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. റദ്ദാക്കിയ മെമു, പാസഞ്ചർ ട്രെയിൻ സർവീസുകളിൽ കൊല്ലം- കോട്ടയം, കോട്ടയം- കൊല്ലം, എറണാകുളം-കൊല്ലം, കൊല്ലം-എറണാകുളം, കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം, കായംകുളം-എറണാകുളം എന്നിവയാണ് ഉള്ളത്. വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ: നാഗർകോവിൽ-മംഗളൂരു പരശുറാം എക്സ്പ്രസ്, തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്സ്പ്രസ്, കന്യാകുമാരി- മുംബൈ എക്സ്പ്രസ്, തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്പ്രസ്, കന്യാകുമാരി-െബംഗളൂരു ഐലൻഡ് എക്സ്പ്രസ്, തിരുവനന്തപുരം- ചെന്നൈ സെൻട്രൽ മെയിൽ, കൊച്ചുവേളി - ശ്രീ ഗംഗാനഗർ പ്രതിവാര എക്സ്പ്രസ് എന്നിവ കായംകുളം ജങ്ഷനിൽനിന്നു ആലപ്പുഴവഴി തിരിച്ചുവിടും. ഈ ട്രെയിനുകൾക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നീ സ്റ്റേഷനുകളിൽ ശനിയാഴ്ച രണ്ടുമിനിറ്റ് വീതം താത്കാലിക സ്റ്റോപ്പ് ഉണ്ടാകും. തിരുവനന്തപുരം- ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 35 മിനിറ്റും നാഗർകോവിൽ- കോട്ടയം പാസഞ്ചർ ഒന്നേകാൽ മണിക്കൂറും ചെങ്ങന്നൂരിൽ പിടിച്ചിടും. Content Highlights:Train traffic via Kottayam regulated


from mathrubhumi.latestnews.rssfeed https://ift.tt/2GkNnv1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages