ഭാഗ്യം വന്നു കൈപിടിച്ചു; ദുരിതം തീർക്കാൻ 65 ലക്ഷം സജിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 24, 2020

ഭാഗ്യം വന്നു കൈപിടിച്ചു; ദുരിതം തീർക്കാൻ 65 ലക്ഷം സജിക്ക്

വട്ടിയൂർക്കാവ്: ഒന്നും മിണ്ടാതെ ഭാഗ്യദേവത കൺമുന്നിൽ വന്ന് കനിഞ്ഞതുപോലെയായിരുന്നു സജിക്ക് ആ ദിവസം. സംസാരശേഷിയോ കേൾവിശക്തിയോ ഇല്ലാത്ത സജിക്കും ഭാര്യ അനിലയ്ക്കും മുന്നിൽ വിൻവിൻ ലോട്ടറി ഒന്നാം സമ്മാനത്തിന്റെ രൂപത്തിലായിരുന്നു ഭാഗ്യമെത്തിയത്. ഇക്കഴിഞ്ഞ പതിമൂന്നാം തീയതി നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ വട്ടിയൂർക്കാവ്, വെെള്ളെക്കടവ് അരുവിക്കുഴി വീട്ടിൽ സജിക്കാണ്(43) ലഭിച്ചത്. ഗാർഡനിങ് പണിക്കാരനായ സജി, പണി ഇല്ലാത്തപ്പോൾ ലോട്ടറി വില്പനയും നടത്തിയിരുന്നു. എന്നാൽ, വില്പനയ്ക്കായി ടിക്കറ്റെടുക്കാൻ തിങ്കളാഴ്ച സജിയുടെ കൈയിൽ കാശുണ്ടായിരുന്നില്ല. പോക്കറ്റിൽ ആകെയുണ്ടായിരുന്ന അമ്പതു രൂപ കൊടുത്ത് വട്ടിയൂർക്കാവിലെ എം.എച്ച്. ലോട്ടറിക്കടയിൽനിന്ന് 30 രൂപയുടെ ഒരു ടിക്കറ്റെടുത്തു. സജി എടുത്ത WP 717310 എന്ന ടിക്കറ്റിലായിരുന്നു ഭാഗ്യം ഒളിച്ചിരുന്നത്. വൈകുന്നേരം മൊബൈലിൽ ഫലം നോക്കിയപ്പോൾ ആദ്യം അമ്പരന്നു. പിന്നീട് ഒന്നാം സമ്മാനം തനിക്കാണെന്ന് ഉറപ്പുവരുത്തി. സജിയും ഭാര്യയും വാക്കുകളില്ലാതെ ആഹ്ലാദം പങ്കിട്ടു. സമ്മാനാർഹമായ ടിക്കറ്റ് എസ്.ബി.ഐ. വട്ടിയൂർക്കാവ് ശാഖയിൽ ഏല്പിച്ചു. നല്ലൊരു വീട്, വട്ടിയൂർക്കാവ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഏക മകൻ സന്തോഷിനെ പഠിപ്പിച്ചു നല്ല നിലയിലെത്തിക്കണം. ഇത്രയൊക്കെയേയുള്ളൂ സജിയുടെ ആഗ്രഹങ്ങൾ. Conntent Highlights:a deaf-mute man got Win Win Lottery first prize


from mathrubhumi.latestnews.rssfeed https://ift.tt/2Gk82zn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages