കശ്മീരില്‍ 2ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ചു: ചില നിയന്ത്രണങ്ങള്‍ ബാധകം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 24, 2020

കശ്മീരില്‍ 2ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ചു: ചില നിയന്ത്രണങ്ങള്‍ ബാധകം

ന്യൂഡല്‍ഹി: കശ്മീരില്‍ 2ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ചു. ജമ്മു ആന്‍ഡ് കശ്മീര്‍ ഭരണകൂടമാണ് ശനിയാഴ്ച മുതല്‍ ബ്രോഡ്ബാന്‍ഡും മെബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും പുന:സ്ഥാപിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ചില നിയന്ത്രണങ്ങള്‍ ബാധകമാണ്. 'വൈറ്റ്‌ലിസ്റ്റ്' ചെയ്ത വെബ്‌സൈറ്റുകള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മാത്രമേ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകൂ.

താരതമ്യേന വേഗം കുറവുള്ള 2ജി ടെക്‌നോളജി പുന:സ്ഥാപിച്ചുകൊണ്ട് ഇന്റര്‍നെറ്റ് സേവനം പ്രദേശത്ത് മടക്കിക്കൊണ്ടുവരാനാണ് ഭരണകുടം നീക്കം. പോസ്റ്റ്‌പെയ്ഡ്-പ്രീപെയ്ഡ് സിം കാര്‍ഡുകളിലും ഡേറ്റ ലഭ്യമാകുമെന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി മടക്കിക്കൊണ്ടുവന്നതില്‍ ജനുവരി 31 വീണ്ടും പുന:പരിശോധന നടത്തുമെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കശ്മീരിനു നല്‍കി വന്നിരുന്ന പ്രത്യേക പദവി എടുത്തുമാറ്റിക്കൊണ്ട് 370-ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ പ്രതിഷേധങ്ങള്‍ തടയാനാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ളവ റദ്ദാക്കിയത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിട്ട് ഇത് ആറാം മാസം പിന്നിടുകയാണ്. ഇതോടെ ജമ്മു കശ്മീര്‍, ലഡാക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമായി തുടങ്ങും. കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയതു നീട്ടുന്നതില്‍ ആഗോളതലത്തില്‍ തന്നെ വന്‍ വിമര്‍ശനങങള്‍ക്കിടയാക്കിയിരുന്നു. ഇതില്‍ സുപ്രീംകോടതി ഇടപെട്ട് മെബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത് എത്രയും വേഗം പുന:പരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു.



from mangalam.com https://ift.tt/2TX6zqz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages