പൗരത്വനിയമഭേദഗതി പാസാക്കിയതിനുശേഷം ബംഗ്ലാദേശി കുടിയേറ്റക്കാരുടെ മടക്കയാത്ര കൂടുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 24, 2020

പൗരത്വനിയമഭേദഗതി പാസാക്കിയതിനുശേഷം ബംഗ്ലാദേശി കുടിയേറ്റക്കാരുടെ മടക്കയാത്ര കൂടുന്നു

കൊൽക്കത്ത: പൗരത്വനിയമഭേദഗതി പാസാക്കിയതിനുശേഷം ഒരുമാസത്തിനിടെ സ്വരാജ്യത്തേക്കുമടങ്ങുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരുടെ എണ്ണം കൂടിയെന്ന് പശ്ചിമബംഗാളിലെ ബി.എസ്.എഫ്. ഐ.ജി. വൈ.ബി. ഖുറാനിയ. ജനുവരിയിൽമാത്രം അതിർത്തിവഴി ബംഗ്ലാദേശിലേക്കുകടന്ന 268 പേർ പിടിയിലായി. ഏറെയും സ്ത്രീകളും കുട്ടികളുമായിരുന്നു. കൂട്ടപ്പലായനം എല്ലായ്പ്പോഴും ശ്രദ്ധയിൽപ്പെടുന്നില്ലെങ്കിലും കൂടുതൽപേർ അന്താരാഷ്ട്ര അതിർത്തി കടക്കുന്നുണ്ടെന്നാണ് മനസ്സിലാകുന്നത് -അദ്ദേഹം പറഞ്ഞു. അതേസമയം, മേഖലയിലെ കാലിമോഷണവും മയക്കുമരുന്നുകടത്തും കുറഞ്ഞിട്ടുണ്ടെന്നും ഖുറാനിയ പറഞ്ഞു. ജനുവരിയിൽ പതിനായിരത്തോളം മയക്കുമരുന്നുഗുളികകൾ പിടികൂടിയിട്ടുണ്ട്. 2017-ൽ ബംഗ്ലാദേശിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെട്ടത് 1800 പേരായിരുന്നെങ്കിൽ 2018 ആയപ്പോഴും ഇത് 2971 ആയെന്നാണ് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ കാണിക്കുന്നത്. Content Highlights:After CAA, Bangladeshi migrants return to home country


from mathrubhumi.latestnews.rssfeed https://ift.tt/2RsYskd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages