മൂന്നാർ: സർക്കാർസ്കൂളിലെ വനിതാ കൗൺസലർ ഒൻപതാംക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. തോട്ടംമേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളിലാണ് സംഭവം. മൂന്നാർ ചൈൽഡ് ലൈൻ പ്രവർത്തകരാണ് ഡിവൈ.എസ്.പി.ക്ക് പരാതി നൽകിയത്. ഐ.സി.ഡി.എസ്. വകുപ്പിൽനിന്ന് സ്കൂളിലെ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും കുട്ടികൾക്ക് ആവശ്യമായ കൗൺസലിങ് നൽകുന്നതിനുമായി നിയമിച്ച ഇരുപത്തഞ്ചുകാരിക്കെതിരേയാണ് ആരോപണം. കുട്ടിയോട് യുവതി മോശമായി ഇടപെടുന്നത് സ്കൂളിലെ പലരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇക്കാര്യം ചൈൽഡ് ലൈനും അറിഞ്ഞിരുന്നു. ഇതേത്തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വെള്ളിയാഴ്ച സ്കൂളിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇതിൽ നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി പീഡനവിവരം പറഞ്ഞത്. സംഭവിച്ച കാര്യങ്ങൾ കുട്ടി ചൈൽഡ് ലൈൻ പ്രവർത്തകർക്ക് എഴുതിനൽകി. Content Highlights:school student molested by woman counselor in munnar
from mathrubhumi.latestnews.rssfeed https://ift.tt/35I2KIk
via
IFTTT
No comments:
Post a Comment