ജെ.എന്‍.യു അക്രമം: മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തുടനീളം ആളിക്കത്തി വിദ്യാര്‍ഥി പ്രതിഷേധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 5, 2020

ജെ.എന്‍.യു അക്രമം: മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തുടനീളം ആളിക്കത്തി വിദ്യാര്‍ഥി പ്രതിഷേധം

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാർഥികളേയും അധ്യാപകരേയും ക്രൂരമായി മർദിച്ചതിന് പിന്നാലെ രാജ്യത്തുടനീളം വിദ്യാർഥി പ്രതിഷേധം ആളിക്കത്തി. വിയോജിക്കുന്നവരുടെ ശബ്ദം അടിച്ചമർത്തുന്നുവെന്നാരോപിച്ച് അർധരാത്രിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് പ്രതിഷേധത്തിനിറങ്ങിയത്. മുംബൈയിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നൂറു കണക്കിന് വിദ്യാർഥികൾ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ ഒത്തുകൂടി. അക്രമികൾക്കെതിരെ കേന്ദ്ര സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അവർ മുദ്രാവാക്യം വിളിച്ചു. ആർഎസ്എസാണ് ആക്രമണത്തിന് പിന്നിലെന്ന് വിദ്യാർഥികൾ ആരോപിച്ചു. അക്രമത്തിനിരയായ ജെ.എൻ.യു വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്ക്കൊണ്ട് അലിഗഢ് സർവകലാശാലയിലെ വിദ്യാർഥികൾ മെഴുകുതിരി തെളിയിച്ച് പ്രകടനം നടത്തി. ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർഥികളും പ്രതിഷേധ പ്രകടനം നടത്തി. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ജാദവ്പുർ സർവകലാശാല, കൊൽക്കത്ത സർവകലാശാല തുടങ്ങിയ ഇടങ്ങളിലെ വിദ്യാർഥികളും അർദ്ധരാത്രിയിൽ ഒത്തുചേർന്ന് പ്രതിഷേധിച്ചു. ജാമിയ മിലിയ സർവകലാശാല അധ്യാപക യൂണിയൻ ജെ.എൻ.യു അക്രമത്തെ അപലപിച്ചു. വിദ്യാർഥികളേയും അധ്യാപകരേയും അക്രമിക്കുന്നതിന് ഭരണകൂടം ഒത്താശ ചെയ്ത്കൊടുത്തുവെന്ന് ഇവർ ആരോപിച്ചു. എബിവിപി-ബിജെപി പ്രവർത്തകർ അക്രമം നടത്തുമ്പോൾ പോലീസ് നോക്കിനിന്നുവെന്ന് ജെ.എൻ.യു വിദ്യാർഥി യൂണിയൻ ആരോപിച്ചിട്ടുണ്ട്. വിദ്യാർഥികളെ കാണാനെത്തിയ യോഗേന്ദ്ര യാദവിനെ പോലീസിന്റെ മുന്നിലിട്ടാണ് മർദിച്ചത്. അക്രമികൾക്ക് സഹായം നൽകിയെന്നാരോപിച്ച് ഡൽഹി പോലീസ് ആസ്ഥാനത്തിന് മുന്നിൽ നൂറുകണക്കിന് വിദ്യാർഥിൾ ഒത്തുചേർന്ന് പ്രതിഷേധിച്ചു. ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനും 12 ഓളം അധ്യാപകർക്കും നിരവധി വിദ്യാർഥികൾക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പലരുടേയും പരിക്കുകൾ ഗുരുതരമാണ്. Content Highlights:Hours After JNU Attack, Student Protests Flare Up Across The Country


from mathrubhumi.latestnews.rssfeed https://ift.tt/35pGNh4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages