സ്‌ഫോടകവസ്തു നിറയ്ക്കല്‍ തുടരുന്നു, പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ്; മരടില്‍ ആദ്യം തകര്‍ക്കുന്നത് എച്ച്.ടു.ഒ, 5 മിനിറ്റിനുശേഷം ആല്‍ഫ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 5, 2020

സ്‌ഫോടകവസ്തു നിറയ്ക്കല്‍ തുടരുന്നു, പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ്; മരടില്‍ ആദ്യം തകര്‍ക്കുന്നത് എച്ച്.ടു.ഒ, 5 മിനിറ്റിനുശേഷം ആല്‍ഫ

കൊച്ചി: മരടില്‍ ഫഌറ്റ് പൊളിക്കുന്ന സമയത്തില്‍ നേരിയ വ്യത്യാസം വരുത്തി. എച്ച്.ടു.ഒ. ഹോളിഫെയത്ത് 11 രാവിലെ 11 നും പിന്നാലെ ആല്‍ഫ 11.05 നും പൊളിക്കും. നേരത്തേ ആല്‍ഫ പൊളിക്കുന്നത് 11.30 ന് എന്നായിരുന്നു തീരുമാനിച്ചിരുന്നത്. രണ്ടു ഫഌറ്റുകള്‍ക്കും 200 മീറ്റര്‍ ചുറ്റളവില്‍നിന്ന് എല്ലാവരെയും ഒഴിപ്പിക്കും. ഈ മേഖലയെ എക്‌സ്‌കഌഷന്‍ മേഖലയായി പ്രഖ്യാപിച്ച് രേഖാ ചിത്രംപുറത്തിറക്കി. ഇവിടെ നിരോധനാജ്ഞയും ഏര്‍പ്പെടുത്തും.

ഈ പരിധിക്കുള്ളില്‍ മരട് നഗരസഭ, മൂന്ന് ബസ് സ്‌റ്റോപ്പ്, കുണ്ടന്നൂര്‍-തേവര പാലം, ബോട്ടു ജെട്ടി എന്നിവ ഉള്‍പ്പെടും. കണ്‍ട്രോള്‍ റൂം, ഫയര്‍ എന്‍ജിന്‍, ആംബുലന്‍സ് എന്നിവ മേഖലയ്ക്കുള്ളില്‍ സജ്ജമാക്കിയിട്ടുണ്ട്. 11 ന് രാവിലെ 9 മുതല്‍ 12.30 വരെ എക്‌സ്‌കഌഷന്‍ മേഖലയിലേക്ക് പ്രവേശനമുണ്ടാകില്ല. ജയിന്‍ കോറല്‍ കോവ് പൊളിക്കുന്ന 12 ന് മാരുതി സുസുക്കി സര്‍വീസ് സെന്റര്‍, മരട് ബാലഭദ്ര ദേവി ക്ഷേത്രം, ലക്ഷ്മി ഹോം സ്‌റ്റേ, രണ്ടു ബസ് സ്‌റ്റോപ്പ് എന്നിവ ഉള്‍പ്പെടുന്ന 200 മീറ്റര്‍ ചുറ്റളവ് എക്‌സ്‌കഌഷന്‍ മേഖലയായി പ്രഖ്യാപിച്ചു. ഇവിടെ 2 ഫയര്‍ എന്‍ജിന്‍, രണ്ട് ആംബുലന്‍സ് എന്നിവ സജ്ജമാക്കും. ഗോള്‍ഡന്‍ കായലോരത്തിനു സമീപം ദേശീയ പാത, കനാലിന് എതിര്‍വശത്തെ റോഡ് എന്നീ മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കും. നിരോധനാജ്ഞ നിലനില്‍ക്കുന്ന മേഖലയിലേക്ക് പ്രവേശിച്ചാല്‍ അറസ്റ്റ് അടക്കമുള്ള നടപടി നേരിടേണ്ടിവരും.

മാധ്യമങ്ങള്‍ക്കും ഈ മേഖലയില്‍ നിയന്ത്രണമുണ്ട്. ക്യാമറ അടക്കമുള്ള എക്‌സ്‌കഌഷന്‍ മേഖലയ്ക്കു പുറത്ത് സജ്ജമാക്കണം. നിരോധിത മേഖലയില്‍ ഉള്‍പ്പെടുന്ന കായല്‍ഭാഗങ്ങളിലും ആര്‍ക്കും പ്രവേശനമുണ്ടാകില്ല. പോലീസ്, ആംബുലന്‍സ്, അടക്കമുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ എപ്പോഴും സൗകര്യമുണ്ടാകണം. നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തി ഫോട്ടോയും വീഡിയോയും പകര്‍ത്താനും അനുവദിച്ചിട്ടില്ല. നിയന്ത്രിത സ്‌ഫോടനത്തിലൂടെ മരടിലെ ഫഌറ്റുകള്‍ പൊളിക്കുന്നതിന്റെ ഭാഗമായി ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണു ഒരുങ്ങുന്നതെന്നു കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി സ്്‌ഫോടന ദിവസം രാവിലെ എട്ട് മുതല്‍ െവെകിട്ട് നാലു വരെ 200 മീറ്റര്‍ ദൂരപരിധിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുമെന്നും സുരക്ഷാ ക്രമീകരണങ്ങളുടെ വിശദമായ പദ്ധതി തയറാക്കിക്കഴിഞ്ഞെന്നും പരിസരവാസികള്‍ക്കോ പ്രദേശത്തിനോ കേടുപാട് ഉണ്ടാകില്ലെന്നു ഉറപ്പുവരുത്താന്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളും അന്നേദിവസം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്്‌ഫോടനം നടക്കുന്ന പ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികളടക്കമുള്ള കാര്യങ്ങള്‍ കമ്മിഷണറുടെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക.

കെട്ടിടങ്ങള്‍ സ്‌ഫോടനത്തിലൂടെ തകരുന്നത് കാണുന്നതിനായി പ്രദേശത്ത് എത്തുന്ന ആളുകളെ 200 മീറ്ററിനപ്പുറം സുരക്ഷിതമായ പ്രദേശത്ത് ബാരിക്കേഡ് ഉപയോഗിച്ചു നിയന്ത്രിക്കും. കായലില്‍ ആളുകള്‍ വഞ്ചിയില്‍ പ്രദേശത്തേക്കു കടക്കാതിരിക്കുന്നതിനു കോസ്റ്റല്‍ പോലീസിന്റെ അടക്കം സഹായവും ഉറപ്പു വരുത്തിയിട്ടുണ്ട്. കെട്ടിടങ്ങളില്‍ സ്‌ഫോടനം നടക്കുന്നതിന് പത്ത് മിനുറ്റ് മുമ്പ് െവെറ്റില-അരൂര്‍ പേട്ട-തേവര പാതകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

സ്‌ഫോടനം നടന്നു കഴിഞ്ഞു പത്തു മിനിറ്റിന് ശേഷമാകും ഇതുവഴി ഗതാഗതം പുനഃരാരംഭിക്കുക. സുരക്ഷാ ക്രമീകരണങ്ങളുടെ സുഗമമായ നടത്തിപ്പിനായി ഓരോ ഫഌറ്റിന്റെ സമീപത്തും 500 അധികം പോലീസുകാരെയാകും ജോലിക്കായി വിന്യസിക്കുക. പ്രദേശത്ത് ഡ്രോണുകള്‍ അനുവദിക്കില്ല. ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് എന്നിവരുടെ പൂര്‍ണ സേവനം ഉറപ്പാക്കിയിട്ടുള്ളതായും കമ്മിഷണര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും ജനങ്ങളെ അറിയിക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടിലെ ഫഌറ്റുകള്‍ പൊളിക്കുന്നതിനു മുന്നോടിയായി മരട് നഗരസഭ പ്രദേശവാസികള്‍ക്കു നോട്ടീസ് നല്‍കി. പൊളിച്ചു നീക്കുന്ന ഫഌറ്റുകളുടെ സമീപപ്രദേശത്തെ താമസക്കാരും വാണിജ്യ സ്ഥാപന ഉടമകളും പൊളിച്ച് മാറ്റുന്ന ദിവസം രാവിലെ 9ന് മുമ്പായി സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറണമെന്നാണു നിര്‍ദേശം.

ജനുവരി 11 നു രാവിലെ 11ന് കുണ്ടന്നൂര്‍-വെല്ലിങ്ടണ്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഹോളി ഫെയ്ത്ത് ഫഌറ്റും 11.05ന് നെട്ടൂര്‍ തട്ടേക്കാട്ട് റോഡില്‍ സ്ഥിതി ചെയ്യുന്ന ആല്‍ഫ സെറീന്‍ ഇരട്ടക്കെട്ടിടവും തകര്‍ക്കും. 12നു രാവിലെ 11മണിക്കു ഗോള്‍ഡന്‍ കായലോരം, രണ്ടു മണിക്ക് ജെയ്ന്‍ കോറല്‍ കേവ് എന്നീ ഫഌറ്റുകളും പൊളിച്ചു നീക്കും.

നിയന്ത്രിത സ്‌ഫോടനം നടത്തുന്ന ദിവസം ഫഌറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞഞ ഏര്‍പ്പെടുത്തും. ഹോളി ഫെയ്ത്ത് ഫഌറ്റില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചു കഴിഞ്ഞു. ആല്‍ഫ സെറീന്‍ ഫഌറ്റില്‍ ഇന്ന് മുതല്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച് തുടങ്ങും. സുരക്ഷാ മുന്‍കരുതല്‍ എന്നനിലയില്‍ മൊെബെല്‍ ഫോണ്‍ ഉള്‍പ്പെടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും ഫഌറ്റുകളുടെ പരിസരത്ത് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ആല്‍ഫ സെറീന്‍ ഫഌറ്റിനു പരിസരത്തെ പലരും വീട് ഒഴിഞ്ഞ് തുടങ്ങി.

നടുവില വീട്ടില്‍ ബെന്നി ജോസഫ്, കാരോട്ട് ഹരിഛന്ദ്ര സായ്, കണിയാമ്പിള്ളില്‍ അജിത്, എന്നിവര്‍ താമസം മാറി. നാല് ദിവസം മുമ്പ് നിയന്ത്രിത സ്‌ഫോടനത്തിന് അനുമതി കിട്ടിയിട്ടും ആല്‍ഫ സെറീന്‍ ഫഌറ്റില്‍ ഭിത്തികള്‍ തകര്‍ക്കുന്ന വന്‍ ശബ്ദം ഇപ്പോഴും കേള്‍ക്കുന്നുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു.



from mangalam.com https://ift.tt/2ZVIcul
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages