യുണൈറ്റഡിന് നാണക്കേട്; സ്വന്തം തട്ടകത്തില്‍ ബേണ്‍ലിയോട് തോല്‍വി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 22, 2020

യുണൈറ്റഡിന് നാണക്കേട്; സ്വന്തം തട്ടകത്തില്‍ ബേണ്‍ലിയോട് തോല്‍വി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും നാണക്കേട്. ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ ബേൺലി എഫ്.സിയോട് യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടു. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയെങ്കിലും യുണൈറ്റഡിന് ഗോൾ കണ്ടെത്താനായില്ല. 39-ാം മിനിറ്റിൽ ക്രിസ് വുഡിന്റെ ഗോളിലൂടെ ബേൺലി ലീഡെടുത്തു. 56-ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. ജേ റോഡ്രിഗസായിരുന്നു ഗോൾ സ്കോറർ. മറ്റു മത്സരങ്ങളിൽ ടോട്ടനം 2-1ന് നോർവിച്ച് സിറ്റിയെ തോൽപ്പിച്ചു. വെസ്റ്റ്ഹാമിനെതിരേ 4-1നായിരുന്നു ലെസ്റ്റർ സിറ്റിയുടെ വിജയം. കഴിഞ്ഞ ദിവസം ആഴ്സണലും ചെൽസിയും തമ്മിൽ സമനിലയിൽ പിരിഞ്ഞിരുന്നു. പരാജയമറിയാതെ കുതിക്കുന്ന ലിവർപൂൾ തന്നെയാണ് ലീഗിൽ ഒന്നാമത്. മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തുണ്ട്. ലെസ്റ്റിർ സിറ്റി മൂന്നാമതും ചെൽസി നാലാം സ്ഥാനത്തുമാണ്. Content Highlights: EPL 2020 Manchester United vs Burnley F.C.


from mathrubhumi.latestnews.rssfeed https://ift.tt/38AIJ8u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages