തൊടുപുഴ: മൂന്നാറില്‍ വി.എസ്. സര്‍ക്കാരിന്റെ കാലത്ത് ഒഴിപ്പിച്ച 1500 ഏക്കര്‍ സര്‍ക്കാര്‍ഭൂമി വീണ്ടും െകെയേറ്റ മാഫിയ പിടിച്ചടക്കി. ഉദ്യോഗസ്ഥരെ സ്വാധീനിച്ചും കോടതിയില്‍ നല്‍കിയ കേസിന്റെ മറവിലുമാണു വീണ്ടും ഭൂമി െകെയേറിയത്. െകെയേറ്റഭൂമിയിലെ 92 കെട്ടിടങ്ങള്‍ വി.എസ്. സര്‍ക്കാരിന്റെ കാലത്ത് കെ. സുരേഷ്‌കുമാര്‍, രാജു നാരായണസ്വാമി, ഋഷിരാജ് സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം പൊളിച്ചുനീക്കിയിരുന്നു.
വനം, റവന്യൂ, െവെദ്യുതി വകുപ്പുകളുടെയും എച്ച്.എന്‍.എല്ലിന്റെയും ഭൂമികളും ഏലമലക്കാടുകളുമാണു െകെയേറിയത്. റവന്യൂ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വി.എസ്. സര്‍ക്കാര്‍ തുടങ്ങിവച്ച മൂന്നാര്‍ ദൗത്യം പ്രാദേശിക രാഷ്ട്രീയനേതാക്കളുടെ എതിര്‍പ്പിനേത്തുടര്‍ന്ന് പാതിവഴി ഉപേക്ഷിക്കേണ്ടിവന്നിരുന്നു. അന്ന് ഒഴിപ്പിച്ച സ്ഥലങ്ങളില്‍ രണ്ടിടത്തൊഴികെ ഇപ്പോള്‍ വീണ്ടും കെട്ടിടങ്ങള്‍ ഉയരുകയാണ്. കെട്ടിടനിര്‍മാണം നടക്കാത്ത ഭൂമിയാകട്ടെ ഒരു മന്ത്രിയുടെ സഹോദരന്റെ െകെവശമാണ്.
ഒരു മുന്‍മന്ത്രിയുടെ മരുമകനും രണ്ടു ചലച്ചിത്രതാരങ്ങളും ഉള്‍പ്പെടെയുള്ളവര്‍ െകെയേറ്റഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ''സ്‌മോക്കിങ് പാര്‍ട്ടി'' എന്നറിയപ്പെടുന്ന ലഹരിവിരുന്ന് ഉള്‍പ്പെടെ നടത്താന്‍ കൊച്ചിയിലെ പുതുതലമുറ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കുമൂന്നാറില്‍ പ്രത്യേകസംവിധാനവുമുണ്ട്. ഒരു സി.പി.എം. പ്രാദേശികനേതാവാണ് ഇത്തരം ഇടപാടുകള്‍ക്ക് ഒത്താശ ചെയ്യുന്നത്.
from mangalam.com https://ift.tt/2upsxIe
via IFTTT
No comments:
Post a Comment