ഇങ്ങനെ ഒരു കിണാശ്ശേരി സ്വപ്നം കാണാനെങ്കിലും അവകാശം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമുണ്ട്; ജംബോ പട്ടികയെ പരിഹസിച്ച് വിടി ബല്‍റാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 23, 2020

ഇങ്ങനെ ഒരു കിണാശ്ശേരി സ്വപ്നം കാണാനെങ്കിലും അവകാശം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമുണ്ട്; ജംബോ പട്ടികയെ പരിഹസിച്ച് വിടി ബല്‍റാം

കോഴിക്കോട്: കെ പി സി സിയുടെ ജംബോ ഭാരവാഹി പട്ടികയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ. പാര്‍ട്ടിക്കുള്ളില്‍ തന്നെ ജംബോ പട്ടികയ്ക്ക് എതിരെ എതിര്‍പ്പ് ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് പരിഹാസവുമായി വിടി ബല്‍റാം രംഗത്ത് എത്തിയത്.

പ്രസിഡന്റ്, രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാര്‍(നിര്‍ബന്ധമാണെങ്കില്‍) 4 വൈസ് പ്രസിഡന്റുമാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, 20 സെക്രട്ടറിമാര്‍, ട്രഷറര്‍ എന്നിവരടക്കം 40-45 ഭാരവാഹികള്‍ മതിയെന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഇവര്‍ക്കുപുറമേ ഒരു 40 അംഗ എക്സിക്യൂട്ടീവും അടക്കം ആകെ 80-85 പേര്‍ മതിയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ അഭിപ്രായപ്പെട്ടു. ഭാരവാഹി പട്ടികയില്‍ 20 ശതമാനം വനിതകളെയും 30 ശതമാനം യുവാക്കളെയും ഉള്‍പ്പെടുത്തണമെന്നും ബല്‍റാം ആവശ്യപ്പെടുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം;

പ്രസിഡന്റ്
രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ (നിര്‍ബ്ബന്ധമാണെങ്കില്‍)
4 വൈസ് പ്രസിഡന്റുമാര്‍
15 ജനറല്‍ സെക്രട്ടറിമാര്‍
20 സെക്രട്ടറിമാര്‍
ട്രഷറര്‍

അങ്ങനെ ആകെ 40-45 ഭാരവാഹികള്‍

പുറമേ ഒരു 40 അംഗ എക്‌സിക്യൂട്ടീവ്

ആകെ 80-85 ആളുകള്‍.

അതില്‍ 20 ശതമാനമെങ്കിലും വനിതകള്‍. 30 ശതമാനം ചെറുപ്പക്കാര്‍. വിവിധ പ്രാതിനിധ്യങ്ങള്‍ സാമാന്യ മര്യാദയനുസരിച്ച്.

ഇങ്ങനെ ഒരു കിണാശ്ശേരി സ്വപ്നം കാണാനെങ്കിലും അവകാശം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമുണ്ട്.

അതേസമയം കെപിസിസി ജംബോ ഭാരവാഹി പട്ടികയ്ക്കെതിരെ ഹൈക്കമാന്‍ഡ് കര്‍ശന നിലപാട് സ്വീകരിച്ചതിന് പിന്നാലെ വിവിധ നേതാക്കളും രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്ക് പദവികള്‍ വേണ്ടെന്നായിരുന്നു വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍, എ.പി. അനില്‍കുമാര്‍ തുടങ്ങിയവരുടെ പ്രതികരണം.



from mangalam.com https://ift.tt/2uxhInl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages