കൊറോണ വൈറസ്: ചൈനയില്‍ മരണം 54 ആയി, 323 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 25, 2020

കൊറോണ വൈറസ്: ചൈനയില്‍ മരണം 54 ആയി, 323 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു

വുഹാന്‍: ലോകത്ത ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ ഇതുവരെ മരണം 54 ആയി. 13 മരണങ്ങള്‍ കൂടിയാണ് പുതിയതായി പുറത്തുവിട്ടിരിക്കുന്നത്. 323 പേര്‍ക്കു കൂടി പുതിയതായി രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടെ 1610 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ചൈന ഏറ്റവും ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രസിഡന്റ ഷിചിന്‍ പിങ് ശനിയാഴ്ച രാജ്യത്തിന് മുന്നറിയിപ്പ് നല്‍കി. ചൈനയിലെ പുതുവത്സരാഘോഷങ്ങള്‍ക്കും അവധി പ്രമാണിച്ചുള്ള യാത്രയും അധികൃതര്‍ വിലക്കിയിട്ടുണ്ട്. വൈറസ് ആദ്യം കാണപ്പെട്ട വുഹാന്‍ നഗരത്തില്‍ ഏഴു മരണങ്ങളും 46 പേര്‍ക്ക് പുതിയതായി രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തതായി ഹുബേയ് ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കി. രോഗബാധ തടയാന്‍ വുഹാനു പുറമെ 17 നഗരങ്ങളാണ് അടച്ചുപൂട്ടിയിരിക്കുന്നത്. യാത്രാ വിലക്കും ജനങ്ങള്‍ ണേനരിടുന്നുണ്ട്.

18 നഗരങ്ങളിലെ യാത്രാവിലക്ക് 5.6 കോടി ആളുകളെ ബാധിച്ചു. ഈ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാതകള്‍ അടച്ചിട്ടു. നഗരങ്ങളിലെ പൊതുഗതാഗത സര്‍വീസുകളും നിര്‍ത്തിവച്ചു. അവശ്യ സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മാത്രം നിരത്തിലിറക്കിയാല്‍ മതിയെന്നാണു നിര്‍ദേശം. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനീസ് പുതുവത്സരാഘോഷങ്ങള്‍ മാറ്റിവച്ചു.

ഓസ്‌ട്രേലിയ, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളിലും ചൈന ഉള്‍പ്പെടെ എട്ട് ഏഷ്യന്‍ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്.അതിനിടെ, വൈറസ് ബാധ ചെറുക്കാനും ചികിത്സാ സൗകര്യങ്ങളൊരുക്കാനും ചൈനീസ് സൈന്യം പ്രത്യേക മെഡിക്കല്‍സംഘത്തെ നിയോഗിച്ചു.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ചൈനീസ് അധീന മേഖലയായ ഹോങ്കോങ്ങില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കാരി ലാം വാര്‍ത്താസമ്മേളനത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ചൈനയുമായുള്ള സമ്പര്‍ക്കം കുറയ്ക്കാനുള്ള നിര്‍ദേശങ്ങളും പുറത്തിറക്കി.

സ്‌കൂളുകള്‍ക്ക് രണ്ടാഴ്ച അവധി പ്രഖ്യാപിച്ചു. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനുമായുള്ള ഗതാഗതബന്ധം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇരുനഗരങ്ങളും തമ്മിലുള്ള വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. നഗരത്തില്‍ നടത്താനിരുന്ന പുതുവത്സരാഘോഷങ്ങളും റദ്ദാക്കിയിട്ടുണ്ട്.

ചൈനയില്‍നിന്ന് ഹോങ്കോങ്ങിലെത്തുന്നവര്‍ ആരോഗ്യവിവരം സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്. തെറ്റായ വിവരം നല്‍കുന്നവരില്‍നിന്ന് 650 ഡോളര്‍ പിഴ ഈടാക്കും. റെയില്‍വേസ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പ്രത്യേക ആരോഗ്യപരിശോധനാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഹോങ്കോങ്ങില്‍ ഇതുവരെ അഞ്ചു പേര്‍ക്കാണു കൊറോണ സ്ഥിരീകരിച്ചത്. ഓസ്‌ട്രേലിയയില്‍ മൂന്നുപേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം നാലായി.

ചൈന സന്ദര്‍ശിച്ച് സിഡ്‌നിയില്‍ തിരിച്ചെത്തിയ മൂന്നു പുരുഷന്‍മാര്‍ക്കാണു രോഗം സ്ഥിരീകരിച്ചതെന്ന് ന്യൂസൗത്ത്‌വേല്‍സ് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ കെറി ചാന്റ് പറഞ്ഞു. നേരത്തേ, മെല്‍ബണിലാണ് ഒരാള്‍ക്കു കൊറോണ സ്ഥിരീകരിച്ചത്. കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു. പുതുവത്സരാഘോഷവേളയില്‍ രോഗം പടര്‍ന്നുപിടിച്ചത് രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്കു കനത്ത തിരിച്ചടിയാണ്. ഒരാഴ്ച നീളുന്ന അവധിആഘോഷങ്ങളാണ് ഇതോടെ റദ്ദാക്കപ്പെട്ടത്. യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ പലരും വിനോദയാത്രകളും റദ്ദാക്കി. സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായ സാന്യ നഗരത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചു.



from mangalam.com https://ift.tt/3aI4CV8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages