ജിസാറ്റ്- 30 വിക്ഷേപണം 17-ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 13, 2020

ജിസാറ്റ്- 30 വിക്ഷേപണം 17-ന്

ബെംഗളൂരു: ആശയവിനിമയത്തിനുള്ള ഇന്ത്യയുടെ കൃത്രിമോപഗ്രഹമായ ജിസാറ്റ്-30 ജനുവരി 17-ന് ഫ്രഞ്ച് ഗയാനയിലെ ബഹിരാകാശകേന്ദ്രത്തിൽനിന്ന് ഏരിയാൻ-5 റോക്കറ്റിൽ കുതിച്ചുയരും. ഇന്ത്യൻ സമയം പുലർച്ചെ 2.35-നായിരിക്കും വിക്ഷേപണം. 15 വർഷമാണ് പ്രവർത്തനകാലാവധി. ജിസാറ്റ്-30ന്റെ വിക്ഷേപണത്തോടെ 2020-ലെ ബഹിരാകാശദൗത്യങ്ങൾക്ക് ഐ.എസ്.ആർ.ഒ.യും യൂറോപ്യൻ സ്പേസ് ഏജൻസിയും തുടക്കംകുറിക്കും. 3,357 കിലോഗ്രാമാണ് ജിസാറ്റ്-30ന്റെ ഭാരം. ഐ.എസ്.ആർ.ഒ. വികസിപ്പിച്ച ജിസാറ്റ്-30 ഉയർന്ന നിലവാരത്തിലുള്ള ടെലിവിഷൻ, ടെലികമ്യൂണിക്കേഷൻ സേവനങ്ങൾക്ക് ഉപയോഗിക്കാനാകും. ആശയവിനിമയത്തിനായുള്ള കൃത്രിമോപഗ്രഹമായ 'ഇൻസാറ്റ്-4എ'യ്ക്കു പകരമായി കൂടുതൽ കവറേജ് ഉറപ്പുവരുത്തുന്നതിനാണ് ജിസാറ്റ്-30 വിക്ഷേപിക്കുന്നതെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു. ജിസാറ്റ്-30നൊപ്പം 3620 കിലോഗ്രാം ഭാരമുള്ള 'യൂടെൽസാറ്റ് കൊണക്ട്' എന്ന ഉപഗ്രഹത്തെയും ഏരിയാൻ -5 റോക്കറ്റ് ഭ്രമണപഥത്തിലെത്തിക്കും. ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ഓസ്ട്രേലിയയിലും വാർത്താവിനിമയരംഗത്ത് കൂടുതൽ കവറേജ് ലഭിക്കുന്നതിന് ജിസാറ്റ്-30ന്റെ വിക്ഷേപണം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. Content Highlights:G sat 30 will launch on 17


from mathrubhumi.latestnews.rssfeed https://ift.tt/30hlGwk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages