ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് ബസിന് തീപിടിച്ച് 20 പേര്‍ മരിച്ചു. ഇന്നലെ വൈകിട്ടോടെ കനൗജ് ജില്ലയിലാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ പരുക്ക് പറ്റിയ 21 പേരെ രക്ഷപ്പെടുത്തി. 41 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.
ജയ്പൂരിലേക്ക് പോയ സ്ലീപ്പര്‍ പ്രൈവറ്റ് ബസും ട്രക്കുമാണ് കൂടിയിടിച്ചത്. ഇടിയുടെ ആഘാദത്തില്‍ ബസ് തകരുകയും തീപിടിക്കുകയും ആയിരുന്നു. നാല് ഫയര്‍ എന്‍ജിന്‍ യൂണിറ്റുകള്‍ 40 മിനിട്ട് പരിശ്രമിച്ചാണ് തീയണച്ചത്. രക്ഷപ്പെടുത്തിയ 21 പേരും അപകടനില തരണം ചെയ്തുവെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മോഹിത് അഗര്‍വാള്‍ പറഞ്ഞു.
from mangalam.com https://ift.tt/35Ejmk1
via IFTTT
No comments:
Post a Comment