നിമിഷങ്ങള്‍ മാത്രം ബാക്കി, എല്ലാ ഒരുക്കങ്ങളും സുസജ്ജം: സമീപവാസികളെ ഒഴിപ്പിച്ചു, ആദ്യ സ്‌ഫേടാനം 11 മണിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 10, 2020

നിമിഷങ്ങള്‍ മാത്രം ബാക്കി, എല്ലാ ഒരുക്കങ്ങളും സുസജ്ജം: സമീപവാസികളെ ഒഴിപ്പിച്ചു, ആദ്യ സ്‌ഫേടാനം 11 മണിക്ക്

കൊച്ചി: മരടില്‍ സുപ്രീംകോടതി പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട നാല് ഫ്‌ളാറ്റുകളില്‍ രണ്ടെണ്ണം നിലം പൊത്താന്‍ ഇനി നിമിഷങ്ങള്‍ മാത്രം ബാക്കി. ഹോളിഫെയ്ത്ത്, ആല്‍ഫ ഫ്‌ളാറ്റുകളാണ് ഇന്ന് പൊളിക്കുന്നത്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിക്കഴിഞ്ഞു. രണ്ട് ഫ്‌ളാറ്റുകളിലും സമീപത്തുള്ളവരെ ഒഴിപ്പിച്ചു.

ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ നിരോധനാജ്ഞയാണ്. വെടിമരുന്നിലേക്ക് തീ പടര്‍ത്താന്‍ ബ്ലാസ്റ്റര്‍ വിരലമര്‍ത്തുന്നതോടെ ഒരു ജലപാതം പോലെ ഹോളിഫെയ്ത്ത് ആദ്യം കായലോരത്തേക്ക് വീഴും. പിന്നാലെ മില്ലി സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാകും വിവിധ സ്‌ഫോടനങ്ങള്‍.

അതേസമയം കണ്‍ട്രോള്‍ റും പ്രവര്‍ത്തിക്കുന്ന മരട് നഗരസഭയ്ക്ക് ചുറ്റും ഗാഗത നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഓരോ ഫ്‌ളാറ്റിനു സമീപവും സുരക്ഷയ്ക്ക് എണ്ണൂറോളം പോലീസുകാരെയും കായല്‍ മേഖലകളില്‍ മറൈന്‍ കോസ്റ്റല്‍ പോലീസും സുരക്ഷയും ഒരുക്കിക്കഴിഞ്ഞു.



from mangalam.com https://ift.tt/2tPTODe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages