ആലപ്പുഴ: തുമ്പോളി സാബുകൊലപാതക കേസിലെ രണ്ട് പ്രതികൾ സംഘട്ടനത്തിൽകൊല്ലപ്പെട്ടു. വികാസ്,ജസ്റ്റിൻ സോനു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും തുമ്പോളിയിൽ സാബുവധക്കേസിലെ പ്രതികളാണ്. കഴിഞ്ഞ രാത്രി 11 മണിയോടെ തുമ്പോളിയിലാണ് സംഭവം. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിലേക്കെത്തിച്ചത്. കൊല്ലപ്പെട്ടവരും ആക്രമിച്ചവരും ക്രിമനൽ പശ്ചാത്തലമുള്ളവരാണ്. നാല് വർഷം മുമ്പ് തുമ്പോളിയിൽ സാബു എന്ന യുവാവ് കൊലചെയ്യപ്പെട്ടിരുന്നു. ഈ കേസിലെ പ്രതികളായ വികാസും ജസ്റ്റിൻ സേനുവുമാണ്കൊല ചെയ്യപ്പെട്ടത്. സംഘട്ടനത്തിൽ വികാസ് സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ സോനു വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്.അടിയന്തിര ശസ്ത്രക്രിയക്കൊടുവിൽ ഇന്നു പുലർച്ചെആറ് മണിയോടെയാണ് ജസ്റ്റിൻ സോനു മരിച്ചത്. പോലീസ് അന്വേഷണം നടത്തി വരികയാണ്. സാബുവിന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ അക്രമി സംഘത്തിലുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം content highlights: Thumboli Sabu murder case accused killed
from mathrubhumi.latestnews.rssfeed https://ift.tt/2PS1DzX
via
IFTTT
No comments:
Post a Comment