കാമുകിയുടെ പെണ്‍മക്കളെ വേശ്യാവൃത്തിക്ക് അയക്കുന്നതില്‍ തടസ്സം നിന്ന മുത്തശ്ശിയെ 41കാരന്‍ കൊലപ്പെടുത്തി; പിടിക്കാനെത്തിയ പോലീസിനും നാട്ടുകാര്‍ക്കും നേരെ പ്രതിയുടെ പരാക്രമണം; ഒടുവില്‍ നാട്ടുകാര്‍ കല്ലെറിഞ്ഞ് കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 15, 2019

കാമുകിയുടെ പെണ്‍മക്കളെ വേശ്യാവൃത്തിക്ക് അയക്കുന്നതില്‍ തടസ്സം നിന്ന മുത്തശ്ശിയെ 41കാരന്‍ കൊലപ്പെടുത്തി; പിടിക്കാനെത്തിയ പോലീസിനും നാട്ടുകാര്‍ക്കും നേരെ പ്രതിയുടെ പരാക്രമണം; ഒടുവില്‍ നാട്ടുകാര്‍ കല്ലെറിഞ്ഞ് കൊന്നു

നാമക്കല്‍: കാമുകിയുടെ മകളെ വേശ്യാവൃത്തിക്ക് അയക്കുന്നതില്‍ തടസ്സം നിന്ന മുത്തശ്ശിയെ കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ നാമക്കല്ലിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ധര്‍മ്മപുരി ജില്ലക്കാരനായ സാമുവല്‍(41) എന്നയാളെയാണ് നാട്ടുകാര്‍ കല്ലെറിഞ്ഞ് കൊന്നത്. പല പോലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്ക് എതിരെ15ല്‍ അധികം കേസുകളാണുള്ളത്.

സാമുവല്‍ വിധവയായ വിജയലക്ഷ്മി(45) എന്ന സ്ത്രീയുമായി പ്രണയത്തിലായിരുന്നു. മൂന്ന് പെണ്‍കുട്ടികളാണ് സ്ത്രീക്കുള്ളത്. രണ്ടുപേര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ഒരാള്‍ കോളേജ് വിദ്യാര്‍ത്ഥിനിയുമാണ്. ഇവരെ വേശ്യാവൃത്തിക്കായി സാമുവലിന്റെ നിര്‍ദേശ പ്രകാരം വിജയലക്ഷ്മി നിര്‍ബന്ധിക്കുകയായിരുന്നു. ഇതോടെ കുട്ടികള്‍ മുത്തിശ്ശിയായ ധനാമ്മാളിനൊപ്പം മാറി താമസിക്കാന്‍ തുടങ്ങി.

വെള്ളിയാഴ്ച രാത്രിയോടെ ധനാമ്മാളും കുട്ടികളും താമസിക്കുന്ന വീട്ടില്‍ സാമുവല്‍ എത്തി. പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് ധനാമ്മാള്‍ തടഞ്ഞു. ഇതില്‍ ക്ഷുഭിതനായ സാമുവല്‍ കത്തിയും ബ്ലേഡും ഉപയോഗിച്ച് ധനാമ്മാളിന് പരുക്കേല്‍പ്പിച്ചു. പെണ്‍കുട്ടികള്‍ നിലവിളിക്കുന്നത് കേട്ടെത്തിയ നാട്ടുകാര്‍ ധനാമ്മാളിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാമുവല്‍ കത്തി വീശി ഭയപ്പെടുത്തി.

ഇതോടെ നാട്ടുകാര്‍ പുതുച്ചത്രം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പോലീസ് എത്ത്ി ധനാമ്മാളിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസിനെയും ഇയാള്‍ ആക്രമിച്ചു. തുടര്‍ന്ന് പോലീസ് വെടിയുതിര്‍ത്തു. ഈ സമയം സാമുവല്‍ പോലീസിനും നാട്ടുകാര്‍ക്കും നേരെ ആസിഡ് ഒഴിച്ചു,. വീണ്ടും പോലീസ് വെടിയുതിര്‍ത്തതോടെ ധനാമ്മാളിനെ കഴുത്തറുത്ത് പ്രതി കൊലപ്പെടുത്തി.

സാമുവല്‍ നടത്തിയ ആസിഡ് ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്കും പത്തോളം നാട്ടുകാര്‍ക്കും പൊള്ളലേറ്റു. ധനാമ്മാളിനെ കൊലപ്പെടുത്തിയതോടെ ഇയാളെ നാട്ടുകാര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ ഗുരുതരമായി പരുക്ക് പറ്റിയ ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇയാളെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.



from mangalam.com https://ift.tt/35qf80a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages