ആനി ഔസേഫ് മകൻ പോൾസണിനൊപ്പം തൃശ്ശൂർ: ഹെൽമെറ്റില്ലാതെ പിൻസീറ്റിലിരുന്ന് യാത്രചെയ്ത മകനുണ്ടായ ദുരവസ്ഥ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ തൃശ്ശൂരിൽനിന്ന് ഒരമ്മയുടെ കത്ത്. അഞ്ചുവർഷംമുമ്പ് അപകടത്തിൽപ്പെട്ട് മാനസികമായും ശാരീരികവുമായി തളർന്ന 35-കാരനായ പോൾസൺ, അമ്മയുടെ കത്തുമായി ശനിയാഴ്ച മാതൃഭൂമിയുടെ ഓഫീസിലേക്ക് എത്തുകയായിരുന്നു. 'വളരെ വിഷമത്തോടെയാണ് ഇതെഴുതുന്നത്. എന്റെ മകൻ പോൾസൺ 2014 ജനുവരി ഒമ്പതിന് സുഹൃത്തുമൊന്നിച്ച് നാഷണൽ ഹൈവേയിലൂടെ ബൈക്കിൽ സഞ്ചരിക്കുമ്പോൾ ലോറിയിടിക്കുകയും പിന്നിലിരുന്ന അവന്റെ തല കരിങ്കല്ലിൽ ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അവൻ ഇപ്പോഴും മാനസികമായും ശാരീരികമായും പൂർവസ്ഥിതിയിൽ എത്തിയിട്ടില്ല. ഒരു കണ്ണിന്റെ കാഴ്ചയും ഒരു ചെവിയുടെ കേൾവിയും നഷ്ടപ്പെട്ടു. മണം തിരിച്ചറിയാൻ സാധിക്കുന്നില്ല. അടിക്കടി അപസ്മാരം വരാറുണ്ട്. ബൈക്കിൽ സഞ്ചരിക്കുമ്പോൾ എല്ലാവരും ഹെൽമെറ്റ് ധരിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുകയാണ്. നമ്മുടെ ശരീരഭാഗങ്ങൾ സംരക്ഷിക്കേണ്ടത് നാം തന്നെയാണ്, പോലീസിനെ ഭയന്നായിരിക്കരുത് അത് -എന്ന് ആനി ഔസേഫ്, പോൾസന്റെ അമ്മ'. 65 വയസ്സുള്ള ആ അമ്മയുടെ വാക്കുകൾ ഇതാണ്. ആനിയുടെ കത്ത് മാതൃഭൂമി ഏജന്റായിരുന്നു നെല്ലായി പന്തെല്ലൂർ ചേന്ദമംഗലത്തുകാരൻ വീട്ടിൽ പോൾസൺ. അന്നത്തെ അപകടത്തിൽ ഹെൽമെറ്റ് ധരിച്ച് ബൈക്കോടിച്ചിരുന്ന സുഹൃത്ത് ലിജോ കൈനാടൻ തെറിച്ച് വെള്ളക്കെട്ടിൽ വീണെങ്കിലും വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. തലച്ചോറിന്റെ മുൻഭാഗത്തെ ഫ്രോണ്ടൽ ലോബിനേറ്റ പരിക്കാണ് പോൾസണ് മണവും രുചിയും അറിയാനുള്ള കഴിവും കാഴ്ചയും ഇല്ലാതാക്കിയത്. സ്വഭാവമാറ്റത്തിനും ഈ ഭാഗത്തെ പരിക്ക് വഴിവെച്ചു -പോൾസണെ ചികിത്സിച്ച തൃശ്ശൂർ ജൂബിലിമിഷൻ ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ. എസ്. രമേശ് വിശദീകരിച്ചു. നല്ലൊരു ഗായകനാണ് പോൾസൺ. മനസ്സിനെ തിരിച്ചുപിടിക്കാൻ സംഗീതം തന്നെയാണ് സഹായിച്ചത്. ഇപ്പോഴും പാടുമെങ്കിലും അക്ഷരസ്ഫുടത ഇല്ലെന്ന് പോൾസൺതന്നെ പറയും. ഒരു ജോലിക്കും പോകാൻ പറ്റാത്ത സ്ഥിതിയിലാണിപ്പോൾ. അച്ഛന്റെ വികലാംഗ പെൻഷനും അമ്മയുടെ വാർധക്യ പെൻഷനുമാണ് വരുമാനം. ബി.പി.എൽ. ആയതിനാൽ സൗജന്യമായി അരി കിട്ടും. വിവാഹിതരായ രണ്ട് സഹോദരിമാർ സഹായിക്കാറുമുണ്ട്. content highlights:pillion riders should also wear helmets, a mothers request
from mathrubhumi.latestnews.rssfeed https://ift.tt/2LzBDYJ
via
IFTTT
No comments:
Post a Comment