ഷെയിന്‍ പ്രശ്‌നത്തില്‍ ഇടപെട്ട് സിദ്ദിഖ്; സിനിമാതര്‍ക്കം ഒത്തൂതീര്‍പ്പിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 7, 2019

ഷെയിന്‍ പ്രശ്‌നത്തില്‍ ഇടപെട്ട് സിദ്ദിഖ്; സിനിമാതര്‍ക്കം ഒത്തൂതീര്‍പ്പിലേക്ക്

കൊച്ചി: യുവനടന്‍ ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ അനുരഞ്ജനത്തിന് വഴിയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഷെയിന്‍ നിഗവും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. അമ്മയുടെ ഭാരവാഹികൂടിയായ നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ചയുണ്ടായത്.

ചര്‍ച്ചയില്‍ മുടങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് ഷെയിന്‍ നിഗം അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. വിലക്ക് മുതല്‍ ഷെയിന്‍ രാജസ്ഥാനിലെ അജ്മീറില്‍ സന്ദര്‍ശനത്തിന് പോയിരിക്കുകയായിരുന്നു. ഇതിന് ശേഷം കഴിഞ്ഞ ദിവസമാണ് താരം തിരികെ എത്തിയത്.

അമ്മ ഭാരവാഹികളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഷെയിന്‍ പറയാനുള്ളതെല്ലാം വിശദമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഫെഫ്കയുമായും ചര്‍ച്ചകള്‍ നടത്തുമെന്നും അറിയിച്ചു. വെയില്‍ സിനിമയ്ക്ക് എത്ര ദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിലാണ് പ്രധാനമായും അവ്യക്തതയുള്ളത്.

ആദ്യ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ 15 ദിവസമാണ് ചിത്രീകരണത്തിന് ആവശ്യമായത് എന്ന് പറഞ്ഞെങ്കിലും പിന്നീട് 24 ദിവസത്തെ ഷൂട്ട് ആവശ്യമാണെന്ന് സംവിധായകന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.



from mangalam.com https://ift.tt/2Prsrqa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages