ഗൂഗിൾ മാപ്പ് ഇനി നിങ്ങളെ വെളിച്ചമുള്ള വഴിയേ നയിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 8, 2019

ഗൂഗിൾ മാപ്പ് ഇനി നിങ്ങളെ വെളിച്ചമുള്ള വഴിയേ നയിക്കും

മലപ്പുറം: വഴിമാത്രമല്ല, കൂടുതൽ വെളിച്ചമുള്ള വഴികാണിക്കാനും ഗൂഗിൾമാപ്പ്. പുതിയ ബീറ്റാ വേർഷൻ 10.31.0.-ലാണ് വഴികൾ എത്രത്തോളം വെളിച്ചമുള്ളതാണെന്ന് തെളിയുക. നഗരങ്ങളിലെ വെളിച്ചമുള്ള റോഡുകളും കവലകളും മനസ്സിലാക്കാൻ ഉപയോഗപ്രദമാണ് പുതിയ സംവിധാനം. നല്ല വെളിച്ചമുള്ള റോഡുകളാണെങ്കിൽ മഞ്ഞ വര തെളിയും. വെളിച്ചക്കുറവുള്ള വഴികളും എടുത്തുകാണിക്കും. രാത്രിയാത്രയ്ക്ക് ഈ വഴി സുരക്ഷിതമാണോ എന്ന് യാത്രക്കാർക്ക് തീരുമാനിക്കാം. ഇന്ത്യപോലുള്ള രാജ്യങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ സംവിധാനം നടപ്പാക്കാൻ ഗൂഗിൾ ആലോചിക്കുന്നത്. സ്ത്രീകൾക്കുനേരെ രാത്രിയുടെ മറവിൽ നടക്കുന്ന അക്രമങ്ങൾക്ക് തടയിടാൻ പുതിയ സൗകര്യം സഹായമാവും. നേരത്തേ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കായി ഗൂഗിൾ 'സ്റ്റേ സേഫർ' ആപ്പ് ഇറക്കിയിരുന്നു. ടാക്സികളിൽ യാത്രചെയ്യുമ്പോൾ ഡ്രൈവർമാർ വഴിമാറ്റിയോടിച്ചാൽ സിഗ്നൽ കാണിക്കുന്നതാണിത്. യഥാർഥ വഴിയിൽനിന്ന് 0.5 കിലോ മീറ്റർ മാറിയോടിയാൽ യാത്രക്കാരുടെ മൊബൈലിൽ സിഗ്നൽ വരും. യാത്രചെയ്യുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ ഫോണിലെ കോൺടാക്ട് നമ്പറുകളിലേക്ക് പോവുകയും ചെയ്യും. Content Highligts:new update, Google Maps will indicate you more lighted ways


from mathrubhumi.latestnews.rssfeed https://ift.tt/2PsWH46
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages