ആലപ്പുഴ: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ വർഷം ആരോഗ്യ ഇൻഷുറൻസ് ഉണ്ടാവില്ല. മെഡിസെപ് എന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. പത്താം ശമ്പളകമ്മിഷന്റെ നിർദേശപ്രകാരമായിരുന്നു ഇത്. എന്നാൽ പ്രയോഗത്തിൽ വരുത്തുന്നതിൽ പരാജയപ്പെട്ടു. ജൂണിൽ തുടങ്ങുമെന്ന് പറഞ്ഞെങ്കിലും ഓഗസ്റ്റിലേക്ക് മാറ്റി. പിന്നീട് ഒരനക്കവും ഉണ്ടായില്ല. ഇനി കരാറായി നടപ്പാക്കി തുടങ്ങാൻ ചുരുങ്ങിയത് നാലുമാസമെങ്കിലും വേണം. അപ്പോഴേക്കും ഈ സാമ്പത്തിക വർഷം കഴിയും. ചുരുക്കത്തിൽ ജീവനക്കാരുടെ ആരോഗ്യരക്ഷ ഈ സാമ്പത്തികവർഷം നടപ്പാവില്ലെന്ന് വ്യക്തം. പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി കൃത്യമായ മാനദണ്ഡങ്ങൾ തയ്യാറാക്കാതെ ടെൻഡർ വിളിച്ചതും കുറഞ്ഞതുക കുറിച്ചതുമാത്രം നോക്കി കരാറുറപ്പിക്കാൻ നോക്കിയതുമാണ് തിരിച്ചടിയായത്. കരാർ ഏറ്റെടുക്കാൻ ശ്രമിച്ച റിലയൻസ് ഇൻഷുറൻസ് കമ്പനി പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ജില്ലകളിലെ അപ്രധാന ആശുപത്രികളാണ് ഉണ്ടായിരുന്നത്. മതിയായ ചികിത്സ കിട്ടില്ലെന്ന് ഉറപ്പായതിനാൽ ഭരണകക്ഷി സർവീസ് സംഘടനകൾ ഉൾപ്പെടെ ശക്തമായ പ്രതിഷേധമയുർത്തി. ഇതോടെ കരാർ ഉറപ്പിക്കുന്നതിൽനിന്ന് സർക്കാർ പിന്മാറി. പകരം സ്വന്തംനിലയിലോ പൊതുമേഖലാ ഇൻഷുറൻസ് കമ്പനിക്കോ പദ്ധതി നടത്തിപ്പ് ഏല്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. പദ്ധതി വാഗ്ദാനംനൽകിയത് ഒരാൾക്ക് വാർഷിക പ്രീമിയം 2992.48 രൂപയ്ക്കാണ് റിലയൻസ് കരാറിന് തയ്യാറായത്. ഇതിനായി ജീവനക്കാരിൽനിന്നും പെൻഷൻകാരിൽനിന്നും 250 രൂപവീതം മാസം ഈടാക്കും. പെൻഷൻകാരുടെ മെഡിക്കൽ അലവൻസിൽനിന്നും ജീവനക്കാരുടെ ശമ്പളത്തിൽനിന്നും പ്രീമിയം പിടിക്കും. ജീവനക്കാരനും കുടുംബത്തിനും രണ്ടുലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പ്. അവയവമാറ്റം ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സ മൂന്നുവർഷത്തേക്ക് ഒരു കുടുംബത്തിന് ആറുലക്ഷംകൂടി ലഭിക്കും ഗുരുതരരോഗചികിത്സ നടത്തുന്നവർക്ക് പോളിസി തുക തികഞ്ഞില്ലെങ്കിൽ മൂന്നുലക്ഷം രൂപകൂടി ഒരു കുടുംബംത്തിന് നൽകാൻ 25 കോടി രൂപയുടെ സഞ്ചിത നിധി. കമ്പനികൾ മുന്നോട്ടുവെച്ച പ്രീമിയം റിലയൻസ് 2992.48 (ജി.എസ്.ടി. ഉൾപ്പെടെ) ബജാജ് അലയൻസ് 17,700 ഓറിയന്റൽ 6772 നാഷണൽ 7298.30 ധനവകുപ്പിന്റെ വിശദീകരണം പദ്ധതി നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാൻ ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനാനേതാക്കളുടെ യോഗം 12-ന് സെക്രട്ടേറിയറ്റിൽ ചേരും. ചികിത്സാനിരക്ക് സംബന്ധിച്ച് ഇപ്പോൾ നിലവിലുള്ളത് പുതുക്കേണ്ടിവരും. അതിനായി വിദഗ്ധ മെഡിക്കൽ സംഘം ഉൾപ്പെടുന്ന കമ്മിറ്റി രൂപവത്കരിക്കും. ഇവർ രണ്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. പ്രീമിയം തീരുമാനിച്ച് ടെൻഡർ നടപടികളിലേക്ക് നീങ്ങും. Content Highlights:no health insurance for govt employees and pensioners
from mathrubhumi.latestnews.rssfeed https://ift.tt/2LIKJlY
via
IFTTT
No comments:
Post a Comment