കോട്ടയം: പ്ലാസ്റ്റിക് കവറുകളുടെ സംസ്കരണത്തിന് സ്കൂളുകളുമായി മിൽമ കൈകോർക്കുന്നു. വീടുകളിൽ വൃത്തിയാക്കിയ പാൽക്കവർ കുട്ടികൾ സ്കൂളിലെത്തിക്കും. അവിടെനിന്ന് കുടുംബശ്രീ വഴി ക്ലീൻകേരള മിഷന് കൈമാറും. മിൽമ ഉടൻ വിദ്യാഭ്യാസവകുപ്പുമായി ചർച്ച നടത്തുമെന്ന് ചെയർമാൻ പി.എ. ബാലൻ പറഞ്ഞു. ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് വിലക്ക് കർശനമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. 25 ലക്ഷം കവറുകളാണ് ദിവസം മിൽമ പാൽ വഴി വീടുകളിലെത്തുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിലാണ് കവർ ശേഖരണം. വീടുകളിൽനിന്ന് കുടുംബശ്രീ, സന്നദ്ധപ്രവർത്തകർ എന്നിവരെ ഉപയോഗിച്ചും കവർ ശേഖരിക്കാൻ ക്ലീൻകേരള കമ്പനിയുമായി ചർച്ച നടത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് സംസ്കരണം നേരിടാൻ മാസം രണ്ടുകോടി രൂപയാണ് മിൽമയ്ക്ക് ചെലവ്. കാലിത്തീറ്റ വില കൂട്ടിയേക്കും ചാക്കൊന്നിന് 150 രൂപയുടെ നഷ്ടമാണ് മിൽമയ്ക്ക് കാലിത്തീറ്റ വിൽപ്പനവഴി ഉണ്ടാകുന്നത്. ചാക്കൊന്നിന് 1075 രൂപയ്ക്കാണ് ഇപ്പോൾ വിൽപ്പന. ഇതു കൂട്ടാൻ മിൽമ തീരുമാനിച്ചേക്കും. Content Highlights:Milma to work hand in hand with schools for the processing of plastic covers
from mathrubhumi.latestnews.rssfeed https://ift.tt/2rAXYy3
via
IFTTT
No comments:
Post a Comment