ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതീക്ഷേത്രത്തിലെ പൊങ്കാലയിൽ തിളച്ച പായസത്തിന് ഇത്തവണ മതമൈത്രിയുടെ മധുരം. തളർന്നുവീണ ഭക്തയ്ക്കുവേണ്ടി പൊങ്കാലയിട്ടത് എസ്.ജമീലയെന്ന പോലീസ് ഉദ്യോഗസ്ഥ. ചടങ്ങുകൾ തുടങ്ങി അരമണിക്കൂർ പിന്നിട്ടപ്പോഴാണ് ഡൽഹിയിൽനിന്നെത്തിയ പുഷ്പ തളർന്നുവീണത്. പുഷ്പയ്ക്കരികിലേക്ക് വെള്ളവുമായെത്തിയ ജമീല അവർക്കാദ്യം പ്രഥമശുശ്രൂഷ നൽകി. പൊങ്കാലയിടാനാവാതെ വിഷമിച്ച പുഷ്പയോട് താൻ സഹായിക്കട്ടെ എന്ന് ജമീല ചോദിച്ചു. നിറഞ്ഞ മനസ്സോടെ അവർ സമ്മതിച്ചു. ഷൂസ് ഊരിമാറ്റി യൂണിഫോമിലാണ് ജമീല പൊങ്കാലയിട്ടത്. നേദ്യത്തിൽ ചക്കുളത്തമ്മയുടെ തീർഥവും തളിച്ച് ചടങ്ങുകൾ പൂർത്തിയാക്കുകയും ചെയ്തു. ജമീലയ്ക്കൊപ്പം മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ രാജ്കുമാറും പുഷ്പയെ സഹായിക്കാനുണ്ടായരുന്നു. എല്ലാം ദൈവത്തിന്റെ അനുഗ്രഹം എന്ന് ജമീല പറഞ്ഞു. പത്തനംതിട്ട കോന്നി സ്വദേശിനിയായ പുഷ്പ ഭർത്താവ് അനിലിനും മകൻ ഷാനുവിനുമൊപ്പം ഡൽഹിയിലാണ് താമസം. ആലപ്പുഴ വനിതാ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറാണ് ജമീല. നർക്കോട്ടിക് വിഭാഗം സിവിൽ പോലീസ് ഓഫീസറാണ് രാജ്കുമാർ. Content Highlights:Chakkulathukavu ponkala
from mathrubhumi.latestnews.rssfeed https://ift.tt/2LLd3US
via
IFTTT
No comments:
Post a Comment