മൂന്നാർ/തൊടുപുഴ: ഭൂമി കൈയേറ്റത്തിനെതിരേ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന ദേവികുളം സബ് കളക്ടർ എസ്. പ്രേംകൃഷ്ണനെതിരേയും സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വം വാളെടുക്കുന്നു. എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നശേഷം സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ കണ്ണിലെ കരടാകുന്ന നാലാമത്തെ സബ്കളക്ടറാണ് ഇദ്ദേഹം. മുൻഗാമികളായ മൂന്നുപേർക്കെതിരേയും നേതാക്കൾ രംഗത്തുവന്നത് വൻകിട കൈയേറ്റങ്ങൾക്കെതിരേ നടപടിയെടുത്തപ്പോഴായിരുന്നു. ഇത്തവണ പ്രശ്നം വട്ടവടയിലെ 'മാതൃകാ ഗ്രാമം' വട്ടവടയിലെ 'മാതൃകാഗ്രാമം' പദ്ധതിക്കായി ഒന്നേമുക്കാൽ ഏക്കർ സർക്കാർ ഭൂമി കൈയേറിയത് അന്വേഷിക്കണമെന്ന റിപ്പോർട്ടാണ് ഇത്തവണ പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്. മാതൃകാഗ്രാമം പദ്ധതിയിൽ ലക്ഷങ്ങളുടെ വെട്ടിപ്പിന് സാധ്യതയുണ്ടെന്നും അതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിലുണ്ട്. ഇതിനെതിരേ വട്ടവട പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായ എ. രാമരാജ് രൂക്ഷവിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. സബ് കളക്ടറെ വെല്ലുവിളിച്ച് രാമരാജ് പേരെടുക്കാൻവേണ്ടി ഭൂപ്രശ്നങ്ങൾ സ്വയംസൃഷ്ടിച്ച് വിവാദങ്ങളുണ്ടാക്കുന്നവരാണ് ദേവികുളത്ത് മാറിമാറിവരുന്ന സബ് കളക്ടർമാരെന്നാണ് രാമരാജ് ആരോപിച്ചു. സബ് കളക്ടറും താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരും പരിസ്ഥിതിസംഘടനയായ യു.എൻ.ഡി.പി.യുടെ ഏജന്റുമാരാണ്. എന്തുവിലകൊടുത്തും പദ്ധതി പൂർത്തിയാക്കും. വട്ടവട, കാന്തല്ലൂർ, മറയൂർ പഞ്ചായത്തിലെ ആദിവാസികളടക്കമുള്ള പാവങ്ങളെ പരിസ്ഥിതിയുടെയും നീലക്കുറിഞ്ഞിയുടെയും പേരുപറഞ്ഞ് കുടിയിറക്കാനുള്ള ബോധപൂർവമായ നടപടികളാണ് സബ് കളക്ടർ നടത്തുന്നത്. പദ്ധതിഭൂമി വിലകൊടുത്ത് വാങ്ങിയതാണെന്നും പോക്കുവരവ് ചെയ്തുകൊടുക്കാത്തതിനാൽ സർക്കാർ തരിശ്ശ് എന്നു കിടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സബ് കളക്ടർ വാഴാത്ത ദേവികുളം മുൻ എം.പി. ജോയ്സ് ജോർജിന്റെയും കുടുംബാംഗങ്ങളുടെയും പട്ടയത്തെ തൊട്ടപ്പോഴാണ് ദേവികുളം സബ് കളക്ടർമാരായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ, വി.ആർ. പ്രേംകുമാർ, രേണുരാജ് എന്നിവർ തെറിച്ചത്. ശ്രീറാം വെങ്കിട്ടരാമനാണ് കേസിന്റെ ഹിയറിങ് തുടങ്ങിവെച്ചത്. അവസാനത്തെ നോട്ടീസ് അയയ്ക്കാനിരിക്കേയാണ് ശ്രീറാമിൻറെ സ്ഥലംമാറ്റം. പിന്നീടുവന്ന പ്രേംകുമാർ ഒരുപടികൂടി മുന്നോട്ടുപോയി. ക്രമവിരുദ്ധമെന്ന് കണ്ട് ജോയ്സ് ജോർജിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള പട്ടയം റദ്ദാക്കി. ജോയ്സ് ജോർജ് കളക്ടർക്ക് അപ്പീൽ നൽകി. അദ്ദേഹത്തിന്റെ ഭാഗംകേട്ട് നടപടി പൂർത്തിയാക്കാൻ കളക്ടർ ഉത്തരവിട്ടപ്പോഴേക്കും പ്രേംകുമാറിനും സ്ഥലംമാറ്റമായി. രേണുരാജ് പട്ടയത്തിനൊപ്പം തണ്ടപ്പേരും റദ്ദാക്കി. പട്ടയം റദ്ദാക്കിയതിന്റെ പതിനെട്ടാം ദിവസം രേണുരാജിന് സ്ഥലംമാറ്റമായി. ശ്രീറാമും പ്രേംകുമാറും ഏറക്കുറെ ഒരുവർഷവും രേണുരാജിന് പത്തുമാസവുമാണ് ഈ സ്ഥാനത്ത് ഇരിക്കാൻ കഴിഞ്ഞത്. മൂന്നുപേരെയും മാറ്റിയത് അപ്രധാന പോസ്റ്റുകളിലേക്കും. content highlights:munnar sub collector premkrishnan cpm
from mathrubhumi.latestnews.rssfeed https://ift.tt/2rmDp8K
via
IFTTT
No comments:
Post a Comment